പുല്‍ത്തകിടിയൊരുക്കാം കുറഞ്ഞ ചെലവില്‍

കുറഞ്ഞ പരിപാലന ചെലവും ഏതു കാലാവസ്ഥയിലും വളര്‍ത്താമെന്നും പേള്‍ ഗ്രാസിനെ ജനപ്രിയമാക്കുന്നു.

By Harithakeralam

വീട്ടുമുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയൊരുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല.എന്നാല്‍ പണച്ചെലവും പരിപാലനവും പലപ്പോഴും തടസമാകും. വലിയ വില നല്‍കി നട്ട പുല്ലുകള്‍ രോഗം വന്നും മറ്റും നശിച്ചു പോകുന്ന പ്രശ്‌നവുമുണ്ട്. ഇതിനൊരു പരിഹാരമാണ് പേള്‍ ഗ്രാസ്. കുറഞ്ഞ പരിപാലന ചെലവും ഏതു കാലാവസ്ഥയിലും വളര്‍ത്താമെന്നും പേള്‍ ഗ്രാസിനെ ജനപ്രിയമാക്കുന്നു.

പരിപാലനം മുഖ്യം

പുല്‍ത്തകിടി മനോഹരമാണെങ്കിലും അതിനു പിന്നിലുള്ള അധ്വാനം ഏറെയാണ്. വെയില്‍ ഇഷ്ടപ്പെടുന്ന ഇനങ്ങളും അല്ലാത്തവയുമുണ്ട്. ഇവ കൃത്യമായി മനസിലാക്കി നട്ടില്ലെങ്കില്‍ രോഗങ്ങള്‍ ഏറെയാണ്. വേനല്‍ക്കാലത്തു ചിതല്‍ ശല്യം ഉറപ്പാണ് മിക്കയിനങ്ങൡലും. മഴയെത്തിയാല്‍ കുമിള്‍ രോഗവുമെത്തി. കൃത്യ സമയത്ത് വെട്ടിയൊതുക്കിയിട്ടില്ലെങ്കില്‍ അഭംഗിയുമുണ്ടാകും. ഇവിടെയാണ് പേള്‍ ഗ്രാസ് എന്നയിനം സഹായത്തിനെത്തുന്നത്.

കടുംപച്ച നിറത്തില്‍

നീളം കുറഞ്ഞ്, വീതിയുള്ള കടുംപച്ച ഇലകളുമായി നിലംപറ്റി വളരുന്ന പേള്‍ ഗ്രാസ് ഏറെ മനോഹരമാണ്.മുകളിലേക്ക് തണ്ടും ഇലയും വരില്ല. മണ്ണിനു സമാന്തരമായി പടര്‍ന്നു വളരുന്ന കുറുകിയ തണ്ടില്‍ ഇലകള്‍ രണ്ടു വശത്തേക്കുമായി അടുത്തടുത്തായാണ് ഉണ്ടായി വരിക.  വെയില്‍ കിട്ടുന്നിടത്തും തണലത്തും ഒരുപോലെ  വളര്‍ത്താം. നല്ല വെയിലും തണലുമൊന്നും പ്രശ്‌നമല്ല. നിലം പറ്റി വളരുന്നതിനാല്‍ ഇടയ്ക്കിടെ വെട്ടി പരിപാലിക്കേണ്ട. ഇളക്കമുള്ള മണ്ണിലും ആഴം കുറഞ്ഞിടത്തുമെല്ലാം വളരും.

പുല്ലു നടാം

പേള്‍ ഗ്രാസിന്റെ വളര്‍ച്ചയെത്തിയ കഷ്ണങ്ങളാണ് നടാന്‍ ഉപയോഗിക്കുക. മണ്ണോടു കൂടി ചെത്തിയെടുത്തും നഴ്‌സറിക്കാര്‍ നട്ടു കൊടുക്കാറുണ്ട്. കല്ലും മരക്കഷ്ണങ്ങളുമെല്ലാം നീക്കി നിലം വൃത്തിയാക്കണം. വെള്ളം വേഗത്തില്‍ വാര്‍ന്നു പോകാന്‍ സഹായിക്കുന്ന തരത്തില്‍ ചരിവ് നല്‍കുന്നത് നല്ലതാണ്. വേപ്പിന്‍പ്പിണ്ണാക്ക്, എല്ല് പൊടി എന്നിവ മിക്‌സ് ചെയ്ത് അല്‍പ്പം കുമ്മായം ചേര്‍ക്കുക. നടേണ്ട സ്ഥലത്ത് ചകിരിച്ചോര്‍ നിരത്തി ഇതില്‍ നിരത്തിയിടുക. ഈ പ്രതലത്തില്‍ ആവശ്യത്തിന് അകലം നല്‍കി പുല്ല് നടാം. വെയില്‍ ലഭിക്കുന്നതിന് അനുസരിച്ചു തൈകള്‍ വളരും. ദിവസം അഞ്ച് മണിക്കൂര്‍ വെയില്‍ ലഭിച്ചാല്‍ ഏകദേശം ഒന്നര-രണ്ടു മാസം കൊണ്ടു മികച്ച നല്ല ഭംഗിയുള്ള പുല്‍ത്തകിടിയായി മാറും. പുല്ലുകള്‍ വളര്‍ന്നു തുടങ്ങിയാല്‍ ഇടയില്‍ കളകളുമെത്തും. ഇവ കൃത്യമായി കണ്ടു പറിച്ചെടുത്ത് കളയണം. നമ്മുടെ കാലാവസ്ഥയ്ക്കും വെയില്‍ ലഭിക്കുന്നതിനും അനുസരിച്ചു വേണം നന. വെള്ളം അധികമായാല്‍ ചെടി നശിക്കും. നാല്-അഞ്ച് മാസമായാല്‍ വെട്ടി കനംകുറയ്ക്കാം. മഴക്കാലത്ത് ഇലകള്‍ തിങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ കനം കുറയ്ക്കണം. വെള്ളം ഇലകളില്‍ കെട്ടി നിന്നാല്‍ കുമിള്‍ രോഗം വരാന്‍ സാധ്യതയുണ്ട്. മറ്റു കീടങ്ങളോ രോഗങ്ങളോ ഒന്നും ഇവയെ അങ്ങനെ ബാധിക്കാറില്ല.

Leave a comment

വീട്ട്മുറ്റത്ത് പൂക്കാലം തീര്‍ക്കാന്‍ അത്ഭുത ലായനി

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
പുല്‍ത്തകിടിയൊരുക്കാം കുറഞ്ഞ ചെലവില്‍

വീട്ടുമുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയൊരുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല.എന്നാല്‍ പണച്ചെലവും പരിപാലനവും പലപ്പോഴും തടസമാകും. വലിയ വില നല്‍കി നട്ട പുല്ലുകള്‍ രോഗം വന്നും മറ്റും നശിച്ചു പോകുന്ന പ്രശ്‌നവുമുണ്ട്.…

By Harithakeralam
നക്ഷത്രക്കൂട്ടം പോലെ പൂക്കള്‍; സുഗന്ധം പരത്തുന്ന കാമിനി മുല്ല

വീട്ടുമുറ്റത്തും ബാല്‍ക്കണിയിലും നക്ഷത്രക്കൂട്ടം വിരുന്നെത്തിയ പോലെ പൂക്കള്‍... ഒപ്പം വശ്യമായ സുഗന്ധവും - അതാണ് കാമിനി മുല്ല. മരമുല്ല, ഓറഞ്ച് ജാസ്മിന്‍, മോക്ക് ഓറഞ്ച്, സാറ്റിന്‍വുഡ് എന്നീ പേരുകൡലും ഈ…

By Harithakeralam
കുലകുത്തി പൂക്കള്‍ : മുള്ളില്ലാ റോസാച്ചെടി

പൂന്തോട്ടത്തിന്റെ ലുക്ക് മുഴുവന്‍ മാറ്റാന്‍ കഴിവുള്ള ചെടി, ഇവ കുറച്ച് വളര്‍ത്തിയാല്‍ നിങ്ങളുടെ വീട്ട്മുറ്റം നാട്ടിലാകെ വൈറലാകും. അത്ര മനോഹരമായ പൂക്കള്‍ കുല കുലയായി പൂത്തുലഞ്ഞു നില്‍ക്കും. നല്ല വെയിലുള്ള…

By Harithakeralam
പൂന്തോട്ടത്തില്‍ ചട്ടികളൊരുക്കുമ്പോള്‍ ശ്രദ്ധിക്കുക

വലിയ ആവേശത്തില്‍ വീട്ട്മുറ്റത്ത് പൂന്തോട്ടമൊരുക്കി പിന്നീട് തിരിഞ്ഞു നോക്കാത്തവരാണ് പലരും. കൃത്യമായ പരിചരണം നല്‍കിയാല്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ. ഇതിന് സഹായിക്കുന്ന ചില ടിപ്‌സുകളാണ് താഴെ പറയുന്നത്.

By Harithakeralam
നിത്യകല്യാണി അല്ലെങ്കില്‍ വിന്‍ക റോസ്

കേരളത്തിലെ പൂന്തോട്ടങ്ങളിലെ താരമാണിപ്പോള്‍ വിന്‍ക റോസ്. പേരു കേട്ട് ഇതേതു ചെടി എന്നൊന്നുമാലോചിച്ച് തല പുകയ്‌ക്കേണ്ട. നമ്മുടെ നിത്യകല്യാണി തന്നെയാണിത്. പണ്ട് നമ്മുടെ പറമ്പിലും പാടത്തുമൊക്കെ വളര്‍ന്നു പൂവിട്ടിരുന്ന…

By Harithakeralam
പൂന്തോട്ടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കാം

വീട്ട്മുറ്റത്തൊരു പൂന്തോട്ടമൊരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഭംഗി വര്‍ധിപ്പിക്കാനും മാനസികോല്ലാസത്തിനും വേണ്ടിയാണ് പൂന്തോട്ടമൊരുക്കേണ്ടത്. നല്ലൊരു പൂന്തോട്ടമൊരുക്കാന്‍ അത്യാവശ്യം…

By Harithakeralam
ഓര്‍ക്കിഡ് നന്നായി പൂക്കാന്‍

പൂന്തോട്ടത്തില്‍ ഓര്‍ക്കിഡ് ഇല്ലെങ്കിലൊരു പൂര്‍ണതയില്ല. അത്ര മനോഹരമാണ് ഓര്‍ക്കിഡ് ചെടിയുടെ പുഷ്പങ്ങള്‍. ദിവസങ്ങളോളം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ക്കിഡ് പൂന്തോട്ടത്തിന്റെ മാറ്റു കൂട്ടും. എന്നാല്‍ ഓര്‍ക്കിഡ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs