നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ മൂന്ന് മാര്‍ഗങ്ങള്‍

പച്ചക്കറിത്തോട്ടങ്ങളില്‍ കടന്നുവരുന്ന ചെറിയ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം.

By Harithakeralam
2024-04-03

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഈ സമയത്തെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിക്കാനും ചെടികളുടെ രോഗപ്രതിരോധശേഷി ഉയര്‍ത്താനും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഉപാധികള്‍ നോക്കാം.

മണ്ണെണ്ണ എമല്‍ഷന്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്, 90 മില്ലി മണ്ണെണ്ണയും മതിയാകും. തിളച്ച വെള്ളത്തില്‍ 5 ഗ്രാം സോപ്പ് പൊടിയാക്കി ലയിപ്പിക്കുക, ഇതു തണുപ്പിച്ച് 90 മില്ലി മണ്ണെണ്ണയിലേക്ക് ഒഴിക്കുക. എണ്ണ നല്ലവണ്ണം ലയിക്കുന്നതുവരെ ഇളക്കി 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.

കഞ്ഞിവെള്ളം

പച്ചക്കറിത്തോട്ടങ്ങളില്‍ കടന്നുവരുന്ന ചെറിയ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ചെടികളില്‍ തളിക്കുമ്പോള്‍ ഇത് പാടപോലെ ഇലകളില്‍ ഉണങ്ങുകയും കീടങ്ങളെ പൂര്‍ണ്ണമായി അടര്‍ത്തി കളയുകയും ചെയ്യും. ചലനശേഷിയില്ലാത്ത ഏഫിഡുകളും ഇതിനോടൊപ്പം വീണുപോകുന്നു. ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തില്‍  ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ചെടികളില്‍ വൈകുന്നേരത്ത് തളിച്ചു കൊടുക്കുന്നതാണ് പ്രായോഗികമായ രീതി.

മരച്ചാരം

കീടനിയന്ത്രണ ഉപാധി എന്നതിലുപരി വിളകള്‍ക്ക് ധാതു പോഷകങ്ങള്‍ കൂടി ലഭ്യമാകുന്ന മാര്‍ഗമാണ് മരച്ചാരം. മരച്ചാരം തൂകുമ്പോള്‍ ഇലകള്‍ നല്ല പോലെ നനഞ്ഞിരിക്കരുത്, അതു പോലെ തീരെ ഉണങ്ങാനും പാടില്ല. ഉണങ്ങിയ അവസ്ഥയില്‍  ചാരം പറ്റിപിടിക്കാതെയിരിക്കും, നനഞ്ഞിരിക്കുമ്പോള്‍ ജലകണികയില്‍ ലയിച്ച് ഇലകള്‍ കേടു വരും. ബ്രൂകിഡ് വര്‍ഗ്ഗത്തിലെ വണ്ടുകളുടെ ആക്രമണത്തിനെതിരെ വന്‍പയര്‍ സംഭരണത്തിലിത് ഉപയോഗിക്കാറുണ്ട്.

സോപ്പുലായനി

ഇലപ്പേനുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് സോപ്പുലായനി. 30 ഗ്രാം സോപ്പ് 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായിനി തയ്യാറാക്കാം. ഇലകള്‍ നനഞ്ഞ് ഇരിക്കുമ്പോള്‍ മാത്രമാണ് സോപ്പുലായനി ഫലപ്രദമാകൂ. വൈകുന്നേരത്ത്  ഇലകളില്‍ തളിച്ച് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കീടങ്ങള്‍ക്കെതിരേ സോപ്പ് ലായനി നേരിട്ട് പ്രയോഗിക്കണം.

Leave a comment

തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ…

By Harithakeralam
പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും ഇളം തണ്ടുകളും തിന്നു…

By Harithakeralam
വരണ്ട കാലാവസ്ഥ തുടരുന്നു; പാവലില്‍ കായീച്ച തക്കാളിയില്‍ വെളളീച്ച

ഇടയ്ക്ക് മഴ ലഭിച്ചെങ്കിലും കേരളത്തിലിപ്പോഴും വരണ്ട കാലാവസ്ഥ തുടരുകയാണ്. പച്ചക്കറികള്‍ നല്ല പോലെ വളരുമെങ്കിലും രോഗങ്ങളും കീടങ്ങളും വലിയ തോതിലിപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പാവല്‍, തക്കാളിപോലുള്ള…

By Harithakeralam
കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
ഞൊടിയിടയില്‍ വേപ്പിലക്കഷായം

വീട്ടുവളപ്പില്‍  കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജൈവ കീടനാശിനിയാണ് വേപ്പിലക്കഷായം. ഗ്രോബാഗിലും ചട്ടിയിലുമൊക്കെ കൃഷി ചെയ്തിരിക്കുന്നവര്‍ക്ക് കീടങ്ങളെ തുരത്താന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണിത്.…

By Harithakeralam
കരിയില വെറുതേ കളയല്ലേ

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…

By Harithakeralam
പന്തലിട്ട് വളര്‍ത്തുന്ന പച്ചക്കറികളില്‍ കീട ശല്യം

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍, വെള്ളരി, പടവലം, മത്തന്‍, പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക.  ചൂട് കൂടിയതോടെ ഇത്തരം വിളകളില്‍ കീടാക്രമണം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs