പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് അസോള. കോഴി, മത്സൃം, കന്നുകാലികള്‍ എന്നിവയുടെ മികച്ച ഭക്ഷണമാണിത്. കൃഷിയിടത്തില്‍ കുറച്ചു സ്ഥലം മാറ്റിവച്ചു അസോള വളര്‍ത്താവുന്നതേയുള്ളൂ. കാലികള്‍ക്കും കോഴികള്‍ക്കും തീറ്റയിനത്തില്‍ പണം ലാഭിക്കാന്‍ അസോള വളര്‍ത്തുന്നത് സഹായിക്കും.
കുളം നിര്‍മിക്കാം
വെയില്‍ അധികമില്ലാത്ത സ്ഥലത്ത് രണ്ടു മീറ്റര്‍ നീളവും വീതിയും 20 സെന്റിമീറ്റര്‍ താഴ്ചയുമുള്ള ഒരു കുഴിയുണ്ടാക്കി പ്ലാസ്റ്റിക്ക് നിരത്തുക. കുഴിയുടെ അടിഭാഗം നിരപ്പായിരിക്കണം. ഇതിനു മുകളില്‍ സില്‍പ്പാളിന്‍ ഷീറ്റ് വിരിച്ച് ഷീറ്റിന്റെ അരികുകള്‍ കുഴിയുടെ തിട്ടയ്ക്കു മൂകളില്‍ വരും വിധം ക്രമീകരിക്കണം. ഷീറ്റ് ഉള്ളിലേയ്ക്ക് വീഴാതിരിക്കാന്‍ മൂകളില്‍ ഇഷ്ടികവച്ച് കൊടുക്കുക. നല്ല കല്ലില്ലാത്ത മണ്ണ് 10-15 കിലോ അരിച്ചെടുത്ത് ഷീറ്റില്‍ നിരത്തിയിടുക.
കൃഷി രീതി
ഇതിനു ശേഷം രണ്ടു കിലോ ചാണകം, 30ഗ്രാം സുപ്പര്‍ഫോസ്ഫേ്റ്റ് എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുക. ലനിരപ്പ് 10 സെന്റിമീറ്റര്‍ വരും വിധം വെള്ളമൊഴിക്കണം. ഇതില്‍ ഒരു കിലോ അസോളയിടുക. 10-15 ദിവസം കൊണ്ട് വളര്‍ന്ന് ടാങ്കില്‍ അസോള നിറയും. ദിവസം 500-600 ഗ്രാം അസോള വാരിയെടുക്കാം. അഞ്ച് ദിവസം കുടുമ്പോള്‍ ഒരു കിലോ ചാണകപ്പൊടി, 20ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവയുടെ മിശ്രിതം വെള്ളത്തില്‍ കലര്‍ത്തുന്നത് അസോള പെരൂകാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ ഇരുമ്പ്, കോപ്പര്‍, സള്‍ഫര്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയ മിശ്രിതം ചേര്‍ക്കുന്നതും നല്ലതാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment