കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

ഉഷ്ണമേഖലാ സസ്യമായ കൊക്കോ കേരളത്തിന്റെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമാണ്. തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവക്ക് ഇടവിളയായി കൃഷി ചെയ്യാവുന്ന വിളയാണ് കൊക്കോ.

By Harithakeralam

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ 60 ശതമാനത്തോളം വരുന്ന ഐവറി കോസ്റ്റിലെയും ഘാനയിലെയും വിളകള്‍ രോഗം ബാധിച്ച് നശിച്ചതിനാലാണ് വില വര്‍ധിക്കുന്നത്.

കായ്കള്‍

കൊക്കോയുടെ കായിനെ പോട് (ജീറ) എന്നാണ് അറിയപ്പെടുന്നത്. 10-32 സെ.മീ. വരെ നീളം വരുന്ന ഇത് പല വലിപ്പത്തിലും ഉണ്ടാകാം. ഏകദേശം ദീര്‍ഘവൃത്താകൃതിയുള്ള ഈ കായ് കൂര്‍ത്തതോ/ഉരുണ്ടതോ മാര്‍ദ്ദവമുള്ളതോ/പരുപരുത്തതോ ആകാം. 5-10 വരെ തിട്ടുകളോ ചാലുകളോ (Ridges and furrows) ഇവയുടെ പ്രതലത്തില്‍ കാണാറുണ്ട്. വെള്ള/പച്ച/ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞയോ ചുവന്നതോ പര്‍പ്പിള്‍ നിറത്തിലുള്ളതോ ആകുന്നു. കായുടെ പുറംതൊണ്ട് സാധാരണയായി മാംസളവും മധ്യകഞ്ചുകം വിവിധ അളവില്‍ ലിഗ്നിന്റെ നിക്ഷേപം ഉള്ളതുമാണ്. ബീജസങ്കലനത്തിനുശേഷം 4-5 മാസത്തെ വളര്‍ച്ചകൊണ്ട് കായ്കള്‍ പൂര്‍ണമായ വലിപ്പമെത്തുകയും പിന്നീട് ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ് പാകമായെന്നു മനസ്സിലാക്കുന്നത്.

കേരളത്തിലും വിളയും

ഉഷ്ണമേഖലാ സസ്യമായ കൊക്കോ കേരളത്തിന്റെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമാണ്. തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവക്ക് ഇടവിളയായി കൃഷി ചെയ്യാവുന്ന വിളയാണ് കൊക്കോ. ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും അതു വഴി ലാഭം ഉണ്ടാക്കാനും കഴിയും. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയില്‍ കൊക്കോ കര്‍ഷകന് ക്രമമായ വരുമാനം ഉറപ്പാക്കുന്നു. അതു കൊണ്ട് തന്നെ പുതിയതായി കൊക്കോ കൃഷിയിലേക്ക് ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്.

നടീല്‍ രീതി

ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്ത് അതില്‍ കുറച്ചു വളപ്പൊടിയും മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഷം തൈകള്‍ നടുക. ബഡ് തൈകളാണെങ്കില്‍ നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.

ബന്ധപ്പെടാം

കേരള കാര്‍ഷിക സര്‍വ്വകലാശാല പോളിക്ളോണല്‍ സീഡ് ഗാര്‍ഡന്‍ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുളള തൈകള്‍ മുന്തിയ ഗുണനിലവാരം നിലനിര്‍ത്തുവയാണ്. ഈ പോളിക്ളോണല്‍ ഹൈബ്രിഡ് തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ നിന്നും, കാഡ്ബറി (മൊണ്ടേലീസ്) യുടെ അംഗീകൃത നഴ്സറികളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :- കൊക്കോ ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര. ഫോണ്‍ നമ്പര്‍ :04872438451.

Leave a comment

ചൂടിനെ ചെറുക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക പരിചരണം

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…

By Harithakeralam
റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ്: നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…

By Harithakeralam
സസ്യാഹാരികളുടെ പ്രോട്ടീന്‍ കലവറ, പ്രതീക്ഷ 6000 കോടിയുടെ വരുമാനം: എന്താണ് മഖാന

കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…

By Harithakeralam
തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
ഇഞ്ചി വില കുത്തനെ കുറഞ്ഞു: സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍

വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ    പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…

By Harithakeralam
വെയില്‍ ശക്തമാകുന്നു: തെങ്ങിനും കമുകിനും പ്രത്യേക പരിചരണം

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…

By Harithakeralam
മഞ്ഞള്‍ കയറ്റുമതിയില്‍ മുന്നില്‍ ഇന്ത്യ: നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിതമായി

നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…

By Harithakeralam
നെല്ലില്‍ ബാക്റ്റീരിയല്‍ ഇലകരിച്ചില്‍

കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs