വിത്ത് സൂക്ഷിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

വിത്തുകള്‍ സൂക്ഷിക്കാനായി പണ്ടു കാലം മുതല്‍ക്കേ നമ്മുടെ പൂര്‍വികര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍

By Harithakeralam
2024-03-30

വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയവും. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്തുകള്‍ സൂക്ഷിക്കാനായി പണ്ടു കാലം മുതല്‍ക്കേ നമ്മുടെ പൂര്‍വികര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നോക്കാം.

1. പച്ചക്കറിവിത്തുകള്‍ സൂക്ഷിക്കുമ്പോള്‍ വേപ്പിലയും ചുവന്ന മുളകും ഒപ്പം വച്ചാല്‍ പ്രാണിശല്യമുണ്ടാവില്ല.

2. വെള്ളരി, കുമ്പളം വിത്തുകള്‍ ചാരം തിരുമ്മി വെയിലത്തുവച്ച് ഉണക്കി സൂക്ഷിക്കാം

3. പടവലം വിത്ത് ചാണകത്തില്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ കീട, രോഗബാധ വരാതെ നോക്കാം

4. പയര്‍വിത്ത് ആറ്റുമണലും ചാരവും കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിക്കുക. കലത്തിന്റെ വായ്ഭാഗം വായു കടക്കാതെ കെട്ടിയാല്‍ ഒരു വര്‍ഷം വരെ കേടുകൂടാതെയിരിക്കും.

5. പയര്‍വിത്ത് സൂക്ഷിക്കുന്ന ഭരണിയില്‍ വെളുത്തുള്ളിയുടെ അല്ലികളിടുന്നതു കീടാക്രമണത്തെ നേരിടാന്‍ ഫലപ്രദമാണ്.

6. വന്‍പയര്‍വിത്ത് കേടുവരാതെ ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കാന്‍ വിത്തിനൊപ്പം അല്‍പം തരിമണലിട്ടു വയ്ക്കുക.

7. ചുവന്ന മുളകിന്റെ തൊണ്ടിട്ടു വച്ചാല്‍ പയര്‍ വിത്തില്‍ വണ്ടു കുത്തില്ല.

8. പയര്‍വിത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു വച്ചാല്‍ കീടശല്യം കുറയും.

9. പയര്‍വിത്തില്‍ കുരുമുളകോ, കുരുമുളകുപൊടിയോ ചേര്‍ത്തുവച്ചാല്‍ കീടബാധ വരില്ല.

10. പുതിയ മണ്‍കലം വാങ്ങി അതില്‍ ഗോമൂത്രം നന്നായി പുരട്ടുക. കലം ഒരു ദിവസം തണലിലും പിറ്റേന്നു  വെയിലിലും ഉണക്കുക. ഈ കലത്തില്‍ ഒന്നോ രണ്ടോ വര്‍ഷം വിത്തുകള്‍ കേടുകൂടാതെ സൂക്ഷിക്കാം.  

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs