രോഗ- കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
കൈ നിറയെ പച്ചക്കറികള്‍ വിളവെടുക്കണമെങ്കില്‍ അടുക്കളത്തോട്ടത്തില്‍ നല്ല പോലെ പരിചരണം നല്‍കിയേ മതിയാകൂ. എത്ര തന്നെ ശ്രദ്ധിച്ചാലും രോഗങ്ങളും കീടങ്ങളും ഈ കാലാവസ്ഥയില്‍ കടന്നുവരും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ- കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
1. മണ്ണിലെ അമ്ലത്വം കുറയ്ക്കാന്‍ കുമ്മായം ചേര്‍ത്തതിനു ശേഷം ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞതിനു ശേഷമേ തൈയോ വിത്തോ നടാവു.
2. വെണ്ട, പയര്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകള്‍ ഒരു മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് വെച്ചതിന് ശേഷം നട്ടാല്‍ പെട്ടന്നു കിളിത്തുവരും.
3. തൈയാണ് നടുന്നതെങ്കില്‍ മൂന്ന് നാല് ദിവസത്തെയ്ക്ക് ശക്തമായ മഴ/വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ തണല്‍ നല്‍കണം.
4. പച്ചക്കറി തൈ/ വിത്ത് എന്നിവ നടുന്ന തടങ്ങള്‍ മഴക്കാലത്ത് അല്‍പ്പം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് താഴ്ത്തിയും വേണം ചെയ്യാന്‍.
5. നല്ല ആരോഗ്യമുള്ള രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക.
6. വിത്തിനായി അദ്യത്തെ വിളവില്‍ നിന്ന് തന്നെ നല്ലതു നോക്കിയെടുക്കണം.
7. വിത്ത് /തൈ നടുന്നതിന് മുന്നേ തന്നെ കമ്പോസ്റ്റ്, ജൈവ വളങ്ങള്‍ എന്നിവ കൂട്ടി തടങ്ങള്‍ തയ്യാറാക്കണം. ഇങ്ങനെ ചെയ്താല്‍ തടങ്ങള്‍ ജൈവ സമ്പുഷ്ടമാകും ചെടികള്‍ കരുത്തോട വളരുകയും ചെയ്യും.
8. ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ തന്നെ തുടര്‍ച്ചയായി ഒരേ മണ്ണില്‍ കൃഷി ചെയ്യാതിരിക്കുക.
9. തക്കാളി, വഴുതന, മുളക് എന്നീ വിളകള്‍ വാട്ടരോഗം പെട്ടെന്നു ബാധിക്കുന്ന ഇനങ്ങളാണ്. ഇത് നിയന്ത്രിക്കാന്‍ മണ്ണിന്‍ ടോളോമെയ്റ്റ് ചേര്‍ക്കണം.
10. ജൈവ കീടനാശിനികള്‍ തളിക്കുമ്പോള്‍ ഇലകളുടെ രണ്ട് വശവും ഇളം തണ്ടുകളിലും തളിക്കുക.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment