മില്ലറ്റോസ് ലോഗോ പ്രകാശനം

അര്‍ബന്‍ആര്‍ക്ക് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ബ്രാന്‍ഡായ മില്ലറ്റോസിന്റെ ലോഗോ പ്രകാശനം

By Harithakeralam
2024-02-06

തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ അര്‍ബന്‍ആര്‍ക്ക് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ബ്രാന്‍ഡായ മില്ലറ്റോസിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ സംഘടിപ്പിച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ലോഗോ പ്രകാശനം ചെയ്തത്.

അര്‍ബന്‍ ആര്‍ക്ക് ഫുഡ്‌സ് സിഇഒ പ്രജോദ് പി രാജ്, മാനേജിങ് ഡയറക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, ചെയര്‍മാന്‍ റൊണാള്‍ഡ് ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍നിന്ന് ലോഗോ സ്വീകരിച്ചു. വി കെ പ്രശാന്ത് എംഎല്‍എ, മുന്‍മന്ത്രി സി ദിവാകരന്‍, മുന്‍ ഡിജിപി ഋഷിരാജ് സിങ്ങ്, നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍, സംരംഭകയും ബിഗ് ബോസ് താരവുമായ ശോഭ വിശ്വനാഥ്, കെ എസ് എസ് ഐ എ വൈസ് പ്രസിഡന്റ് എ ഫസിലുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

മാര്‍ച്ച് മാസം മുതല്‍ മില്ലറ്റോസിന്റെ മില്ലറ്റ് ഉത്പന്നങ്ങള്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴിയും ഓണ്‍ലൈനായും ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Leave a comment

തേന്‍ മെഴുക് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ്

കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…

By Harithakeralam
മൃഗസംരക്ഷണത്തിന് കൈത്താങ്ങായി കുടുംബശ്രീ വനിതകള്‍

സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…

By Harithakeralam
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി

തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…

By Harithakeralam
വന്‍ കര്‍ഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം

സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍  നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…

By Harithakeralam
മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കും

തിരുവനന്തപുരം:   മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ്  ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…

By Harithakeralam
വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs