വാഴപ്പിണ്ടിയില്‍ പൊട്ടാഷ് ധാരാളമുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കായ്ക്കാനുമിതു സഹായിക്കും.
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുന്ന സമയത്ത് ചകിരിച്ചോര്‍ അത്യാവശ്യമാണ്. എന്നാല്‍ നമ്മള്‍ കൃഷി ചെയ്യുന്ന വാഴയുടെ പിണ്ടി ഉപയോഗിച്ച് നല്ല കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം. വാഴപ്പിണ്ടിയില്‍ പൊട്ടാഷ് ധാരാളമുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കായ്ക്കാനുമിതു സഹായിക്കും. വാഴപ്പിണ്ടി കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം പരിശോധിക്കൂ.
അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും
വാഴക്കുല വെട്ടിയാല്‍ വെറുതെ കളയുന്ന സാധനമാണ് വാഴപ്പിണ്ടി. പോളകള്‍ ഒരു പാട് ഒഴിവാക്കി അകത്തുളള കാമ്പ് ഉപയോഗിച്ച് തോരനും മറ്റുമുണ്ടാക്കാറുണ്ട്. ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ് വാഴപ്പിണ്ടി. എന്നാല്‍ ഭൂരിഭാഗം പേരും വാഴപ്പിണ്ടിയെ തൊടിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. വെള്ളത്തിന്റെ അളവ് ധാരാളമുണ്ടിതില്‍, പിന്നെ പൊട്ടാഷും. ഇവ രണ്ടും പച്ചക്കറികള്‍ക്കും ഒപ്പം പൂന്തോട്ടത്തിലെ റോസിനും ഓര്‍ക്കിഡിനുമൊക്കെ ഏറെ നല്ലതാണ്.
തയാറാക്കുന്ന വിധം
അടിവശത്ത് മൂന്നോ നാലോ ദ്വാരമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റോ ചട്ടിയോ, കുറച്ച് പച്ചച്ചാണകം എന്നിവയാണ് വാഴപ്പിണ്ടി കമ്പോസ്റ്റുണ്ടാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍. വാഴപ്പിണ്ടി ചെറുതായി അരിയുക. നല്ല പോലെ ചെറുതായി അരിയുന്നതാണ് നല്ലത്. പച്ചച്ചാണകത്തില്‍ കുറച്ചു വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കണം. ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി പാത്രത്തിന്റെ കാല്‍ഭാഗം നിറയ്ക്കുക. തുടര്‍ന്ന് കുറച്ചു ചാണകം ഒഴിക്കുക. പിന്നീട് കുറച്ചു കൂടി വാഴപ്പിണ്ടിയിട്ട ശേഷം വീണ്ടും ചാണകം തളിക്കുക. പാത്രം നിറയുന്നതുവരെ ഈ രീതി തുടരുക, പിന്നീട് പാത്രം നന്നായി മൂടി തണലത്ത് വയ്ക്കുക. വെയിലും മഴയും കൊള്ളാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വാഴപ്പിണ്ടിയില്‍ ധാരാളം വെള്ളമുള്ളതിനാല്‍ അവ പാത്രത്തിലെ ദ്വാരത്തിലൂടെ താഴേക്ക് പോകും. ഒരാഴ്ച കഴിഞ്ഞു പാത്രം തുറന്നു നന്നായി ഇളക്കി കൊടുക്കുക, വീണ്ടും അടച്ചു വയ്ക്കുക. ഒരു മാസം ഈ രീതി തുടരുക. പിന്നീട് എടുത്തു നോക്കിയാല്‍ വാഴപ്പിണ്ടി നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടായിരിക്കും.
ഗുണങ്ങള്‍
മനുഷ്യനെന്ന പോലെ ചെടികള്‍ക്കും ഏറെ ഉപകാരപ്രദമാണ് വാഴപ്പിണ്ടി. ഗ്രോബാഗില്‍ നടീല്‍ മിശ്രിതമായി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുണ്ടാകും, പൊട്ടാഷിന്റെ സാനിധ്യമുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കായ്ക്കും. ചകിരിച്ചോറിന് പകരമുപയോഗിക്കാം. പൂന്തോട്ടത്തിലെ ചെടികള്‍ക്കും ഈ കമ്പോസ്റ്റ് ഏറെ നല്ലതാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment