ഗ്യാസ് പ്രശ്‌നമുണ്ടോ...? പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഇവയെ ഒഴിവാക്കാം

ചില ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ഗ്യാസ് പ്രശ്‌നം കുറച്ചൊക്കെ പരിഹരിക്കാം.

By Harithakeralam
2024-02-02

യുവാക്കള്‍ക്ക് വരെ ഗ്യാസ് പ്രശ്‌നമുള്ള സമയമാണിപ്പോള്‍. ചില ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ഗ്യാസ് പ്രശ്‌നം കുറച്ചൊക്കെ പരിഹരിക്കാം.

പാലൊഴിച്ച പാനീയം

രാവിലെ തന്നെ പാലൊഴിച്ച ചായയും കാപ്പിയും കഴിക്കുന്നവരാണ് മിക്കവരും. ജോലിക്ക് പോകും മുമ്പൊരു മൂന്നു ഗ്ലാസ് ചായയെങ്കിലും നമ്മള്‍ അകത്താക്കും. ഈ ശീലം ഗ്യാസിനെ ക്ഷണിച്ചു വരുത്തും. ഇത് ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പാല്‍ അമിതമായി കഴിക്കുന്നതു കൊണ്ട് ഉണ്ടാകാം.

കാബേജും കോളിഫ്‌ളവറും

കോളിഫ്‌ളവര്‍, കാബേജ് പോലുള്ള പച്ചക്കറികള്‍ രാവിലെ കഴിക്കുന്നതു നല്ലതല്ല. കാംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗ്യാസിന് കാരണമാകും.  

ആപ്പിള്‍ ഇവിടെ വില്ലന്‍

ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ കാണേണ്ട എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ കഴിക്കുന്നതു നല്ലതല്ല.  ഇതിലുള്ള ഉയര്‍ന്ന അളവിലെ ഫ്രക്ടോസ്, ഫൈബര്‍ എന്നിവയാണ് ഗ്യാസിന് കാരണം.

ഉള്ളിയും കുക്കുമ്പറും  

കുക്കുമ്പറും ഉള്ളിയുമിട്ട് സലാഡ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. രാവിലെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.  പച്ചക്കറി വേവിക്കാതെ രാവിലെ കഴിക്കുന്നത് നല്ലതല്ല.

കോണിനോടും നോ

രാവിലെ ചോളം കഴിക്കുന്നതും ഗ്യാസ് കൂട്ടാം. സ്വീറ്റ് കോണ്‍ ആയാലും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിലുള്ള തരം ഫൈബര്‍ ചിലര്‍ക്ക് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഇതിന്റെ ഭാഗമായി ഗ്യാസ് കയറാം.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs