മുട്ടത്തോട് ചായച്ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.
അടുക്കളയില്‍ നിന്നു നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായച്ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെടികള്‍ നല്ല പോലെ വളരാനും പൂ കൊഴിച്ചില്‍ ഇല്ലാതെ വിളവ് നല്‍കാനുമിതു സഹായിക്കും.
ആവശ്യമുള്ള വസ്തുക്കള്‍
മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം.
ഉണക്കി തുടക്കം
അടുക്കളയില്‍ നിന്നു ലഭിക്കുന്ന മാലിന്യങ്ങള്‍ വെയിലത്തിട്ട് നന്നായി ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിച്ചെടുക്കേണ്ടതിനാല്‍ നല്ല പോലെ ഉണക്കിയെടുക്കണം. നാലോ അഞ്ചോ ദിവസം ഉണക്കിയ ശേഷം ഒരു മിക്സിയിലിട്ട് ഇവ നന്നായി പൊടിച്ചെടുക്കുക.
തയാറാക്കല്‍
ഒരു ബക്കറ്റെടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം നിറയ്ക്കലാണ് ആദ്യ പടി. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവയിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം കൂടി ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മൂന്നാം ദിവസം ബക്കറ്റ് തുറന്നു നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും.
ഉപയോഗ ക്രമം
ബക്കറ്റിലെ കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിനു ശേഷം വേണം ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കാന്‍. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്നു നല്ല ഫലം തരും. കൂടുതല്‍ പൂക്കള്‍ വിരിയുകയും ഇവയുടെ പൊഴിച്ചില്‍ തടഞ്ഞ് കായ്പ്പിടുത്തം വര്‍ധിക്കുകയും ചെയ്യും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment