വാഴ നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രണ്ടു പ്രളയം കഴിഞ്ഞതോടെ നമ്മുടെ മണ്ണില്‍ വന്ന മാറ്റങ്ങളും വാഴക്കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇതിനാല്‍ നല്ല വിളവ് ലഭിക്കാതെ കൃഷി നഷ്ടമാവുകയും ചെയ്യുന്നു.

By Harithakeralam
2023-12-21

വാഴപ്പഴത്തിന് പ്രത്യേകിച്ച് നേന്ത്രന് നല്ല വില ലഭിക്കുന്ന സമയമാണിപ്പോള്‍. പന്നി ശല്യം, കാലാവസ്ഥ പ്രശ്‌നം എന്നിവയെല്ലാം കൊണ്ട് കേരളത്തില്‍ പല കര്‍ഷകരും വാഴക്കൃഷിയില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു. വില വര്‍ധിക്കാനിതുമൊരു കാരണമാണ്. രണ്ടു പ്രളയം കഴിഞ്ഞതോടെ നമ്മുടെ മണ്ണില്‍ വന്ന മാറ്റങ്ങളും വാഴക്കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇതിനാല്‍ നല്ല വിളവ് ലഭിക്കാതെ കൃഷി നഷ്ടമാവുകയും ചെയ്യുന്നു. വാഴ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം. കൂനകളെടുത്തു വേണം നടാന്‍.  

2. മൂന്നോ നാലോ മാസം പ്രായമുള്ളതും 700-1000 ഗ്രാമുള്ളതും 35-45 സെന്റി മീറ്റര്‍ ചുറ്റളവുള്ളതുമായ കന്നുകളാണ് നടീലിന് നല്ലത്. കന്നുകള്‍ തെരഞ്ഞെടുക്കുംമുമ്പ് രോഗപ്രതിരോധശേഷി, മാതൃവാഴയിലെ കുലയുടെ തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തണം. തെരഞ്ഞെടുത്ത കന്നുകള്‍ 15-20 സെന്റി മീറ്റര്‍  നിലനിര്‍ത്തി ബാക്കിഭാഗം മുറിച്ചുമാറ്റണം. കേടുവന്ന മാണ ഭാഗങ്ങളും പാര്‍ശ്വ മുകുളങ്ങളും നീക്കംചെയ്ത് ചാണക ലായനിയില്‍ മുക്കി 3-4 ദിവസം വെയിലത്തുണക്കി തണലില്‍  സൂക്ഷിക്കാം.

3.കീടാക്രമണമാണ് മറ്റൊരു വെല്ലുവിളി.  പിണ്ടിചീയല്‍,  കുഴിപ്പുള്ളി, എന്നിവയ്ക്കുള്ള പ്രതിരോധ നടപടി എടുക്കണം.  സ്‌ക്ലിറോഷ്യം റോള്‍ഫസി എന്ന കുമിള്‍മൂലമുണ്ടാകുന്ന പിണ്ടിചീയല്‍ ബാധിച്ച വാഴയുടെ പിണ്ടി ചീഞ്ഞ് ഒടിയുന്നു. പിറ്റിംഗ് ഡിസീസ് അല്ലെങ്കില്‍ കുഴിപ്പുള്ളിരോഗം ബാധിച്ചാല്‍ മൂപ്പെത്തിയ കായ്കളില്‍ കുഴിഞ്ഞ പുള്ളികളുണ്ടാവുകയും കാഴ്ചഭംഗി നഷ്ടപ്പെട്ട കായകള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.  വവ്വാല്‍ കടിച്ചതാണെന്ന പ്രചാരണം കാരണം ഇത്തരം കായ്കള്‍ ആരും വാങ്ങില്ല. കേരളത്തില്‍ ഈ രോഗം വ്യാപകമാണ്. നടുമ്പോള്‍ നടത്തില്‍  ബോറാക്സ് എന്ന സൂക്ഷ്മ മൂലകം 10 ഗ്രാം വീതമിട്ടാല്‍ നല്ല വലിപ്പവും ഭംഗിയുമുള്ള കുല ലഭിക്കും.  

4.  ഗ്രാം കുമ്മായവും  കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് ചേര്‍ത്ത് മേല്‍മണ്ണിട്ട് മുക്കാല്‍ ഭാഗത്തിലേറെവരെ മൂടണം. ഇതിന് ശേഷം കുഴിയുടെ നടുവില്‍ വാഴക്കന്ന് നടാം.

4.  ഗ്രാം കുമ്മായവും  കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് ചേര്‍ത്ത് മേല്‍മണ്ണിട്ട് മുക്കാല്‍ ഭാഗത്തിലേറെവരെ മൂടണം. ഇതിന് ശേഷം കുഴിയുടെ നടുവില്‍ വാഴക്കന്ന് നടാം.  

5. കൃത്യമായ ഇടവേളകളില്‍ വളപ്രയോഗം നടത്തണം. പഴയ പോലെ ചെറിയ പരിചരണം കൊണ്ട് കേരളത്തിലെ നിലവിലെ കാലാവസ്ഥയില്‍ നല്ല വിളവ് വാഴയില്‍ നിന്ന് ലഭിക്കില്ല. മണ്ണില്‍ മൂലകങ്ങളുടെ കുറവുകള്‍ മനസിലാക്കാന്‍ വിദഗ്ധരുടെ സഹായം തേടാം.  

6. കുല വരുന്നതിനു മുമ്പ് താങ്ങുകാല്‍ കൊടുത്തോ കയര്‍ കെട്ടിയോ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. കുല വന്നശേഷം വാഴയുടെ ഇടഭാഗം ഇളക്കരുത്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs