സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്നതിനാല്‍ ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ഥല പരിമിതി മൂലം മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്നതിനാല്‍ ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രോബാഗില്‍ മിശ്രിതമൊരുക്കലും ഇവ ടെറസില്‍ സജ്ജീകരിക്കുന്നതുമാണ് പ്രധാനം.
1. പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്നതിന് ചാണകം/കമ്പോസ്റ്റ്, മണല്‍, മേല്‍മണ്ണ് എന്നിവ തുല്യ അളവില്‍ ചേര്‍ക്കുക. ടൈക്കോഡെര്‍മ കൊണ്ട് സമ്പുഷ്ടമാക്കിയ ചാണകം രോഗപ്രതിരോധത്തിനും നല്ല വളര്‍ച്ചക്കും സഹായിക്കും. ഡ്രമ്മും ചട്ടിയും ബക്കറ്റുമൊക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അടിഭാഗത്ത് അധിക വെള്ളം വാര്‍ന്ന് പോകുന്നതിനുള്ള സുക്ഷിരങ്ങള്‍ ഉണ്ടാകണം.
2. ചെടിച്ചട്ടി/ബക്കറ്റുകളാണങ്കില്‍ അടിഭാഗത്ത് ഇഷ്ടിക കഷണം /ഓടിന് കഷണം ഉപയോഗിച്ച് 1.5 ഇഞ്ച് കനത്തില്‍ അടുക്കുക. ഗ്രോബാഗ് , ചാക്ക് എന്നിവയ്ക്ക് ഓടിന്‍ കഷണങ്ങള്‍ ആവശ്യമില്ല.
3. ഗ്രോബാഗ്/ചാക്ക്/ചെടിച്ചട്ടിയുടെ മുക്കാല്‍ഭാഗം വരെ പോട്ടിംഗ് മിശ്രിതം നിറക്കണം. ഗ്രോബാഗിന്റെ മുകള്‍ വശം ചുരുട്ടി പോട്ടിംഗ് മിശ്രിതത്തിന്റെ രണ്ട് ഇഞ്ച് ഉയരത്തിലെത്തിച്ചു വേണ് കൃഷി ചെയ്യാന്‍
4. തൈ നട്ടാല്‍ രണ്ട് - മൂന്നു ദിവസം നേരിട്ട് വെയിലും മഴയുമേല്‍ക്കാതെ സംരക്ഷിക്കണം.
5. മട്ടുപ്പാവിന്റെ ചരിവിനു സമാന്തരമായി രണ്ട് ഇഷ്ടിക ചേര്‍ത്തു വച്ച് അതിലാണ് ഗ്രോബാഗുകള്‍ വയ്‌ക്കേണ്ടത്.
6. ഗ്രോബാഗുകള്‍ തമ്മില് ചുരുങ്ങിയത് 60 സെ. മീ അകലം വേണം.
7. ചെടികള്‍ മറിയാതിരിക്കാന്‍ ചെറിയ കമ്പുകള്‍ നാട്ടി താങ്ങ് കൊടുക്കണം. രണ്ട് സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്‍ത്ത് ഉള്‍വശത്തിട്ടു കൊടുക്കുക. ഇത് മാസത്തിലൊരിക്കല്‍ ആവര്‍ത്തിക്കണം.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment