ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്നു തെളിഞ്ഞതോടെയാണ് കാന്താരിയുടെ ഡിമാന്റ് കൂടിയത്. കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമാണിത്. ചീനിമുളക്, ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുമുണ്ട്.
കിലോയ്ക്ക് 500 രൂപയില്‍ കൂടുതലാണിപ്പോള്‍ കാന്താരി മുളകിന്റെ വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് വിലയും വര്‍ധിച്ചത്, വിദേശത്ത് വരെ പ്രിയമേറുന്നു. വാതരോഗം , അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ കാന്താരി ഉത്തമമാണന്ന് പറയപ്പെടുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. ഇതില്‍ ധാരാളമുള്ള ക്യാപ്‌സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്നു തെളിഞ്ഞതോടെയാണ് കാന്താരിയുടെ ഡിമാന്റ് കൂടിയത്. കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമാണിത്. ചീനിമുളക്, ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുമുണ്ട്.
പല നിറത്തിലും ആകൃതിയിലും
കാന്താരി പല നിറങ്ങളിലും പല ആകൃതിയിലുമുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, വൈലറ്റ്, നീളന്‍, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനമുണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.
ഏതു കാലാവസ്ഥയിലും മുളക്
ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്നും പ്രശ്‌നമല്ല. ഇനി പ്രത്യേകിച്ച് പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വീട്ടാവശ്യത്തിന് വേണ്ട മുളക് ലഭിക്കും. വേനലില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. ചെടികള്‍ക്ക് മൂന്നുവര്‍ഷം വരെ ആയുസുണ്ട്. നേരിട്ടു സുര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിലും വളരുമെന്നതിനാല്‍ കാന്താരി തെങ്ങിന്‍ തോപ്പുകളിലും മറ്റും ഇടവിളയായും കൃഷി ചെയ്യാം.
നടീലും പരിചരണവും
പണ്ട് കാന്താരി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പ്രകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. വിത്ത് മുളപ്പിക്കാന്‍ മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുക്കണം. വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കിയെടുക്കുക. വിത്ത് പച്ച വെള്ളത്തില്‍ കഴുകി വൃത്തിയാക്കി അല്‍പ്പം ചാരം ചേര്‍ത്തിളക്കണം. തുടര്‍ന്നു തണലില്‍ മൂന്ന് നാലു ദിവസം ഉണക്കുക. ഇതിനുശേഷം നഴ്‌സറിത്തടങ്ങളില്‍ വിത്ത് പാകാം. പാകിക്കഴിഞ്ഞ് തടങ്ങളില്‍ നിന്നും വിത്ത് ചിതറിപ്പോകാത്തവിധം നനയ്ക്കണം. വിത്തു മുളക്കാന്‍ തുടര്‍ച്ചയായി നനക്കേണ്ടി വരും.
അഞ്ച് ആറ് ദിവസത്തിനുള്ളില്‍ മുളച്ചു തുടങ്ങും. തൈകള്‍ നാലില പരുവത്തില്‍ വളര്‍ച്ചയെത്തുമ്പോള്‍ പറിച്ചു നടാം. തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാക്റ്റീരിയല്‍ വാട്ടരോഗത്തെ ചെറുക്കാം. പറിച്ചു നടുമ്പോള്‍ അടിവളമായി ചാണകപ്പൊടിയോ മറ്റ് കമ്പോസ്റ്റ് വളങ്ങളോ നല്‍കാം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. നട്ട് 80ാം ദിവസം പൂത്തു തുടങ്ങും.
ഇലപ്പേനും വെള്ളീച്ചയും
കാന്താരിമുളകിന്റെ പ്രധാന ശത്രുക്കള്‍ വെള്ളിച്ചയും ഇലപ്പേനുമാണ്. ഇവയെ അകറ്റാനുള്ള മാര്‍ഗങ്ങള്‍
1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണവെളുത്തുള്ളികാന്താരി സത്ത് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.
2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച വിട്ട് സ്‌പ്രേ ചെയ്യുക.
3. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത് തൈകള്‍ നടുക. പിന്നീട് വളപ്രയോഗത്തോടൊപ്പം നല്‍കുകയും ചെയ്യുക.
4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് ഇവ ഇലകളുടെ അടിവശത്ത് സ്‌പ്രേ ചെയ്യുക.
കീടനാശിനിയായും
കീടങ്ങളെ അകറ്റുമെന്നതിനാല്‍ കാന്താരി ലായനിക്ക് ജൈവകൃഷിയില്‍ വളരെ പ്രാധാന്യമുണ്ട്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയില്‍ കലക്കികീടനാശിനിയായി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും.
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്കിയാല് മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
© All rights reserved | Powered by Otwo Designs
Leave a comment