മൂടിക്കെട്ടിയ അന്തരീക്ഷം, ചൂടും പൊടിയും ; പച്ചക്കറികള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

പച്ചക്കറി-പഴം വിളകള്‍ക്കും ഈ കാലാവസ്ഥയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.

By Harithakeralam
2023-12-20

ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ പച്ചക്കറി-പഴം വിളകള്‍ക്കും ഈ കാലാവസ്ഥയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.

1. പച്ചക്കറികളില്‍ രാസകീടനാശിനി പ്രയോഗം കഴിവതും ഈ കാലാവസ്ഥയില്‍ ഒഴിവാക്കണം.  ഇലതീനിപ്പുഴുക്കള്‍, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം എന്നിവയെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനിയായ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.  

2. കായീച്ച കെണികളോടൊപ്പം പാളയംകോടന്‍ പഴക്കെണികള്‍ കൂടെ ഉപയോഗിച്ച് കായീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാം.

3. പയറില്‍ മുഞ്ഞയുടെ ആക്രമണത്തിനെതിരേ  2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 10 ദിവസം ഇടവിട്ട് തളിക്കുക.  

4. ചെടികളില്‍ കാണപ്പെടുന്ന വെളുത്ത പഞ്ഞി പോലെയുള്ള മീലിമൂട്ട, പരന്ന ആകൃതിയിലുള്ള ശല്‍ക്ക കീടങ്ങള്‍ എന്നിവയെ ജൈവികമായി നിയന്ത്രിക്കാന്‍ ലെക്കാനിസീലിയം എന്ന കുമിളും ഇലതീനിപ്പുഴുക്കള്‍ക്കെതിരെ ബ്യൂവേറിയ ബാസിയാന എന്ന കുമിളും, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ച് കൊടുക്കണം.

5. ശീതകാല പച്ചക്കറികള്‍ നട്ട് ഒരു മാസം പ്രായമാകുമ്പോള്‍ മുതല്‍ വേപ്പിന്‍ സത്തടങ്ങിയ കീടനാശിനി ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കുന്നതു പുഴുക്കളെ നിയന്ത്രിക്കാന്‍ സഹായിക്കും.

6.  ഇഞ്ചിയില്‍ തണ്ടുതുരപ്പന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

7. മഞ്ഞളിലെ ഇലകരിച്ചില്‍ രോഗം നിയന്ത്രിക്കാന്‍ രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി കത്തിച്ചതിനുശേഷം സാഫ് (കാര്‍ബെന്‍ഡാസിം + മാങ്കോസെബ്) എന്ന കുമിള്‍നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ തളിച്ചുകൊടുക്കാം.

8. വാഴയില്‍ ഇല തീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്.  പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ പുഴുവിനോട് കൂടി തന്നെ പറിച്ചെടുത്ത് നശിപ്പിച്ചു കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ക്വിനാല്‍ഫോസ് 1 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs