പച്ചമുളക് കൃഷി ചെയ്യുന്നവരെ ഏറെ വിഷമത്തിലാക്കുന്ന പ്രശ്നമാണ് ചെടിയുടെ ഇല മഞ്ഞളിപ്പ്. ഇതിനുള്ള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും നോക്കാം.
വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ പച്ചമുളകിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചമുളക് നമ്മുടെ നാട്ടിലേക്കെത്തുന്നത്. വിഷം തിന്നു രോഗിയാകാതിരിക്കാന്‍ അല്‍പ്പ സമയം നമുക്ക് മാറ്റിവയ്ക്കാം. പച്ചമുളക് കൃഷി ചെയ്യുന്നവരെ ഏറെ വിഷമത്തിലാക്കുന്ന പ്രശ്നമാണ് ചെടിയുടെ ഇല മഞ്ഞളിപ്പ്. ഇതിനുള്ള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും നോക്കാം.
1. വാണിജ്യ രീതിയില്‍ കൃഷി ചെയ്യുകയാണെങ്കില്‍ മണ്ണ് പരിശോധ നിര്‍ബന്ധമായും നടത്തുക. എന്നിട്ട് കുറവുള്ള മൂലകങ്ങള്‍ കണ്ടെത്തി പരിഹാരം കാണുക. നൈട്രജന്‍, മഗ്‌നീഷ്യം, സള്‍ഫര്‍ എന്നീ മൂലകങ്ങളുടെ അഭാവം ഇലകളില്‍ മഞ്ഞളിപ്പുണ്ടാക്കും. ഈ മൂന്നു മൂലകങ്ങളുടെ കുറവുണ്ടെങ്കില്‍ മണ്ണില്‍ യൂറിയ, മഗ്‌നീഷ്യം സള്‍ഫേറ്റ് എന്നീ വളങ്ങള്‍ നല്‍കാം. 2.വെള്ളത്തിന്റെ കുറവും കൂടുതലും ഇല മഞ്ഞളിപ്പിനു കാരണമാകാം. തടത്തില്‍ വെള്ളം കുറഞ്ഞാലും നന കൂടിയാലും പച്ചമുളക് ഇല മഞ്ഞളിക്കും. ഇതിനാല്‍ കൃത്യമായ തോതില്‍ മാത്രം നന മതി. വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഉറപ്പാക്കുക.
2. വേരുകള്‍ക്ക് സംഭവിക്കുന്ന പ്രശ്നങ്ങളും ഇല മഞ്ഞളിപ്പിന് കാരണമാകും. ഇതു കാരണം വെള്ളവും മൂലകങ്ങളും വലിച്ചെടുക്കാന്‍ സാധിക്കാതെ ഇലകള്‍ മഞ്ഞളിക്കും. പച്ചിലകള്‍ ഉപയോഗിച്ച് തടത്തില്‍ പുതയിട്ട് ചെടിയെ സംരക്ഷിക്കുക.
3. മൊസേക് രോഗം കാരണവും മഞ്ഞ നിറം വരാം. കായപിടിത്തം കുറയാനും ചെടിയുടെ വളര്‍ച്ച മുരടിക്കാനും മൊസേക് രോഗം ഹേതുവാകും. വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കുക. തുടക്കത്തില്‍ തന്നെ പ്രയോഗിച്ചാല്‍ വലിയ പ്രശ്നമില്ലാതെ പരിഹരിക്കാം.
4. മഞ്ഞക്കെണി സ്ഥാപിച്ചും രോഗം പരത്തുന്ന കീടങ്ങളെ തുരത്താം.
5. മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ എപ്സം സാള്‍ട്ട് അര ടീസ്പൂണ്‍ ചുവട്ടിലിട്ടു നല്‍കുന്നതും ഫലം ചെയ്യും. ഗ്രോബാഗില്‍ അര ടീസ്പൂണ്‍ എപ്സം സാള്‍ട്ട് ഇട്ടു കൊടുക്കാം. തൈകള്‍ ഈ ലായനിയില്‍ കുറച്ചു സമയം മുക്കിവച്ച് നടാം.
6. ചെടിയെ ആകെ മഞ്ഞപ്പ് ബാധിച്ചാല്‍ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുന്നതാണ് നല്ലത്. മറ്റുള്ളവയിലേക്ക് പടരുന്നതു തടയാനിതു സഹായിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment