ആരോഗ്യത്തിന് ഏറെ നല്ല വാഴപ്പഴം നമ്മള്‍ വീട്ടുവളപ്പിലെങ്കിലും നടണം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഴക്കൃഷിയില്‍ നല്ല വിളവ് നേടാം.
നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു. പന്നി ശല്യം കാരണം പലയിടങ്ങളിലും കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. ആരോഗ്യത്തിന് ഏറെ നല്ല വാഴപ്പഴം നമ്മള്‍ വീട്ടുവളപ്പിലെങ്കിലും നടണം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഴക്കൃഷിയില്‍ നല്ല വിളവ് നേടാം.
1. വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളയുടെ കരുത്ത് കൂടുകയും വിളവ് മെച്ചപ്പെടുകയും ചെയ്യും.
2. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തതിനു ശേഷം നട്ടാല്‍ നിമാ വിരയുടെ ഉപദ്രവമുണ്ടാകില്ല.
3. വാഴക്കന്നുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചുവട്ടിലേക്ക് വണ്ണമുള്ളതും മുകളിലേക്ക് നേര്‍ത്ത വാള്‍മുന പോലെ കൂര്‍ത്ത ഇലകളോടുകൂടിയവയും വേണമെടുക്കാന്‍.
4. ഏത്തവാഴക്കന്ന് ഇളക്കി ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
5. വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കന്‍ കേട് തടയാം. നട്ടതിനു ശേഷം രണ്ടുപ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്കിടണം.
6. അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയ സമയം.
7. വാഴക്കന്ന് നടുന്നതിന് മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചാല്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ അവ ചത്തുപോകും.
8. വാഴ പുതുമയോടെ നട്ടാല്‍ നല്ല കരുത്തോടെ വളര്‍ന്ന് നല്ല പുഷ്ടിയുള്ള കുലയും കിട്ടും.
9. വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്ന് പ്രാവശ്യം അല്‍പ്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുനാമ്പ് രോഗം വരില്ല.
10. തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ രോഗങ്ങളെ ചെറുക്കാം.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment