ആഘോഷത്തിന് മാറ്റുകൂട്ടാന്‍ 'ക്രിസ്മസ് ട്രീ' പദ്ധതിയുമായി കൃഷി വകുപ്പ്

സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 എണ്ണം ക്രിസ്തുമസ് ട്രീ തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

By Harithakeralam
2023-11-08

വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് ട്രീ സജ്ജമാക്കുന്നത് ഒരു പ്രധാന ചടങ്ങ് തന്നെയാണ്.  പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് ഒരു ഇഷ്ടവിനോദവുമാണ്. ഇത്തവണ മുതല്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മോടി  കൂട്ടുന്നതിനായി ക്രിസ്മസ് ട്രീ വിതരണം എന്ന ഒരു പദ്ധതി കൂടി വകുപ്പ് നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 എണ്ണം ക്രിസ്തുമസ് ട്രീ തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

തൂജ,  ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത് (തൂജ 369 എണ്ണം, ഗോള്‍ഡന്‍ സൈപ്രസ് 372 എണ്ണം, അരക്കേറിയ 775 എണ്ണം. ആകെ  4866 എണ്ണം) 2 മുതല്‍ 3 അടി വരെ ഉയരമുള്ള തൈകള്‍ മണ്‍ചട്ടിയിലാണ് വളര്‍ത്തിയിരിക്കുന്നത്.

ലഭ്യമാക്കുന്ന ക്രിസ്മസ്സ് ട്രീകള്‍

1. തൂജ തൈകള്‍ (8-10' മണ്‍ ചട്ടിയില്‍ )   2 അടി വരെ ഉള്ളത് 200 രൂപ

2. തൂജ തൈകള്‍ (8-10' മണ്‍ ചട്ടിയില്‍ )   2 അടിക്കു മുകളില്‍ ഉയരം ഉള്ളത് 225 രൂപ

3. ഗോള്‍ഡന്‍ സൈപ്രസ് (8-10' മണ്‍ ചട്ടിയില്‍ )   2 അടി വരെ ഉള്ളത് 250 രൂപ

4. ഗോള്‍ഡന്‍ സൈപ്രസ് (8-10' മണ്‍ ചട്ടിയില്‍ ) 2 അടിക്കു മുകളില്‍ ഉയരം ഉള്ളത്  300 രൂപ

5. അരക്കേറിയ (8-10' മണ്‍ ചട്ടിയില്‍ )  2 തട്ട് വരെ ഉള്ളത് 300 രൂപ

6. അരക്കേറിയ (8-10' മണ്‍ ചട്ടിയില്‍ )  2 തട്ടിനു മുകളില്‍ 400 രൂപ

Leave a comment

കൊപ്രയുടെ താങ്ങുവില പദ്ധതി : പച്ചത്തേങ്ങ സംഭരിക്കും

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ…

By Harithakeralam
മുട്ടക്കോഴി കുഞ്ഞുങ്ങളും ജൈവകീടനാശിനിയും

മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍

നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി…

By Harithakeralam
കശുമാവ് തൈകള്‍ സൗജന്യം

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത…

By Harithakeralam
അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററി: സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം 2024 അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.…

By Harithakeralam
മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം)…

By Harithakeralam
കൃഷിയിടത്തില്‍ സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാം

വൈദ്യുത  പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ്…

By Harithakeralam
തെങ്ങുകയറ്റക്കാരെ ലഭിക്കും ഒരു ഫോണ്‍ കോളില്‍

കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റു കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാകുന്നതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs