തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

By Harithakeralam
2025-12-23

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ. തങ്കച്ചന്‍ അര്‍ഹനായി. മലപ്പുറം  നിലമ്പൂര്‍ സ്വദേശി യുവക്ഷീരകര്‍ഷകന്‍ ഡോണ്‍ മാത്യുവിനാണ് ക്ഷീരരത്‌ന പുരസ്‌കാരം. ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കിടാരികളും പശുക്കളും ഉള്‍പ്പെടെ പത്തുവരെ എണ്ണം  പശുക്കളെ വളര്‍ത്തുന്ന  മാതൃകാ ക്ഷീരകര്‍ഷകനാണ് ക്ഷീരരത്‌ന പുരസ്‌കാരം നല്‍കുന്നത്. 11 മുതല്‍ 50 വരെ പശുക്കളെ വളര്‍ത്തുന്ന മാതൃകാ ക്ഷീരസംരംഭകനാണ് ക്ഷീരപ്രതിഭ പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 ഓളം കര്‍ഷകരാണ് ഇത്തവണ പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ജില്ലാ , സംസ്ഥാന തലങ്ങളില്‍ അവാര്‍ഡ് നിര്‍ണയ പരിശോധന പൂര്‍ത്തിയാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

വയനാട് മാനന്തവാടിക്കടുത്ത് യവനാര്‍ക്കുളത്താണ്  പി.ഐ. തങ്കച്ചന്റെ ഫാം പ്രവര്‍ത്തിക്കുന്നത്. 39 ഓളം പശുക്കളെ വളര്‍ത്തുന്ന പുല്‍പ്പറമ്പില്‍ ഡയറി ഫാം ക്ഷീരമേഖലയില്‍ മികച്ച മാതൃകയാണ്. അത്യുല്പാദനമുള്ള ഇരുപതോളം പശുക്കളില്‍ നിന്നായി പ്രതിദിനം 500 ലിറ്ററിലധികം പാലാണ് ഇദ്ദേഹത്തിന്റെ ഫാമില്‍ നിന്നും ഉല്പാദിപ്പിക്കുന്നത്. പ്രതിദിനം 40 ലിറ്ററിലധികം പാല്‍ ചുരത്തുന്ന പശുക്കള്‍ വരെ തങ്കച്ചന്റെ ഫാമിലുണ്ട്. ആധുനിക ക്ഷീരസംരംഭത്തിന് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം തന്നെ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഫാം ലൈസന്‍സിന് പുറമെ ഐ.എസ്.ഒ. അംഗീകാരം കൂടി നേടിയ ഫാമാണ് തങ്കച്ചന്റേത്. കേരള വെറ്ററിനറി സര്‍വകലാശാലയുടെ ഫാം സ്‌കൂള്‍ ആയും തങ്കച്ചന്റെ ഫാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്രീയമായ പുല്‍കൃഷി, കിടാക്കളുടെ പരിപാലനം, തൊഴുത്തിലെ സാങ്കേതിക വിദ്യകള്‍, ചാണകസംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം തന്നെ തങ്കച്ചന്റെ ഫാം മികച്ച മാതൃകയാണ്. തൈര്, നെയ്യ് തുടങ്ങി പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാമില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.  വയനാട് ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരം കുടിയായ തങ്കച്ചന്‍ സംസ്ഥാനത്തെ നിരവധി ഡയറി ഫാമുകളുടെ ഡിസൈനര്‍ കൂടിയാണ്. പശുവളര്‍ത്തിലൂടെ മാത്രം പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ ആദായമായി നേടാനും തങ്കച്ചന് സാധിക്കുന്നുണ്ട്.

ക്ഷീരരത്‌ന പുരസ്‌കാരം നേടിയ  ഡോണ്‍ മാത്യുവിന്റെ ഡയറി ഫാം പ്രവര്‍ത്തിക്കുന്നത് നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തിലാണ്. 9 പശുക്കള്‍ ഉള്‍പ്പെടുന്ന ഫാമില്‍ ഏഴു കറവപ്പശു നിന്നായി പ്രതിദിനം നൂറു ലിറ്ററോളം ആണ് ഫാമില്‍ നിന്നുള്ള പാലുത്പാദനം. പ്രാദേശിക ക്ഷീരസംഘത്തില്‍ പാല്‍ അളക്കുന്നതിനൊപ്പം പ്രാദേശിക വിപണനത്തിലൂടെയും വരുമാനം കണ്ടെത്തുന്നു.  ഒന്നര ഏക്കറോളം സ്ഥലത്ത് തീറ്റ കൃഷിയും ഒരുക്കിയിട്ടുണ്ട്. 

ആധുനിക മാതൃകയിലാണ് തൊഴുത്ത് പണികഴിപ്പിച്ചിട്ടുള്ളത്. 27  വയസ്സുകാരനായ യുവക്ഷീരകര്‍ഷകന്‍ ഡോണ്‍ മാത്യു ക്ഷീര മേഖലയിലെ പുതുപ്രതീക്ഷയാണ്. 2025 ഡിസംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐവിഎ കേരളയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി  ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.  ഇരുപത്തിഅയ്യായിരം രൂപ വീതവും, പ്രശസ്തിപത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs