കര്‍ഷകരുടെ സൗകര്യം കണക്കിലെടുത്ത്, സംസ്ഥാന കൃഷി വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്.
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ പ്രക്രിയ പുരോഗമിക്കുകയാണ്. അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളിലൂടെയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.
കര്‍ഷകരുടെ സൗകര്യം കണക്കിലെടുത്ത്, സംസ്ഥാന കൃഷി വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്. അതിനാല്‍ പ്രസ്തുത സീസണില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന പോളിസി കോപ്പി നിര്‍ബന്ധമായും പരിശോധിക്കണം. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇന്‍ഷുറന്‍സ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോയെന്ന് ഉറപ്പുവരുത്തി സൂക്ഷിക്കേണ്ടതാണ്.
കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുള്ള കൃഷിനാശത്തില്‍ നിന്നും കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും അധികൃതര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment