കാര്‍ഷിക മേഖലകളെ പരസ്പരപൂരകങ്ങളായി ഏകോപിപ്പിച്ചുകൊണ്ടു സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ എന്നിവരുടെ കൂട്ടായ്മയില്‍ കൂടിയും, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നവര്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും ലക്ഷ്യം കൈവരിക്കാനാണ് ജൈവ കാര്‍ഷിക മിഷന്‍ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കാനൊരു സംഘടിത സംവിധാനമെന്ന രീതിയില്‍ ജൈവ കാര്‍ഷിക മിഷന് തുടക്കമാകുന്നു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാര്‍ഗ്ഗം സ്വീകരിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടത്തില്‍ നിന്നും പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിയെടുക്കുവാനും ഇതിനായി കൃഷി, മൃഗസംരക്ഷണം, കോഴി വളര്‍ത്തല്‍, മത്സ്യ കൃഷി, തേനീച്ച കൃഷി. കൂണ്‍ കൃഷി തുടങ്ങിയ കാര്‍ഷിക മേഖലകളെ പരസ്പരപൂരകങ്ങളായി ഏകോപിപ്പിച്ചുകൊണ്ടു സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ എന്നിവരുടെ കൂട്ടായ്മയില്‍ കൂടിയും, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നവര്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും ലക്ഷ്യം കൈവരിക്കാനാണ് ജൈവ കാര്‍ഷിക മിഷന്‍ ഉദ്ദേശിക്കുന്നത്.
കൃഷി വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണായുള്ള ഗവേര്‍ണിംഗ് കൗണ്‍സിലും, വിവിധ വകുപ്പുകളുടെയും കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികള്‍ അംഗങ്ങളായുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയുമാണ് ജൈവ കാര്‍ഷിക മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഇത് കൂടാതെ പ്രാദേശികാടിസ്ഥാനത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും, അവലോകനം ചെയ്യുന്നതിനുമായി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കൃഷിക്കൂട്ട പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല കോര്‍ഡിനേഷന്‍ കമ്മറ്റി, ബ്ലോക്ക് തല കോര്‍ഡിനേഷന്‍ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് /മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തല കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിങ്ങനെ ഘടനാ സംവിധാനങ്ങള്‍ മിഷന് ഉണ്ടായിരിക്കും.
കേരളത്തില്‍ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ജൈവ കാര്‍ഷിക മിഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് കര്‍ഷകന് ലാഭകരമായി കൃഷി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സുസ്ഥിര ജൈവകൃഷി വികസന പദ്ധതി നടപ്പിലാക്കുക, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള കൃഷിമുറകള്‍ നടപ്പാക്കുക, സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദ ജൈവകൃഷി എന്നീ ആശയങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, വ്യത്യസ്ത കാര്‍ഷിക പാരിസ്ഥിക മേഖലയിലും യൂണിറ്റുകളിലും വരുന്ന പഞ്ചായത്തുകളെ തിരഞ്ഞെടുത്തു ജൈവകൃഷി നടപ്പിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment