മഞ്ഞുകാലത്ത് ആരോഗ്യം സംരക്ഷിക്കാം: ഈ ഭക്ഷണങ്ങള്‍ കഴിക്കണം

വിറ്റമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

By Harithakeralam
2024-12-13

നല്ല മഞ്ഞാണിപ്പോള്‍ കേരളത്തിലെങ്ങും... അത്യാവശ്യം തണുപ്പുമുണ്ട്. കുട്ടികളും മുതിര്‍ന്നവരും ചുമയും പനിയും കഫക്കെട്ടുമെല്ലാം കൊണ്ട് വിഷമത്തിലുമാണ്. മഞ്ഞുകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം. വിറ്റമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

നെയ്യ്

നെയ്യില്‍ അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തെ ഊര്‍ജത്തോടെ നിലനിര്‍ത്തുക ചെയ്യുന്നു.

ചെറുധാന്യങ്ങള്‍  

ദഹനം വേഗത്തിലാക്കുകയും  രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നവയാണ് ചെറു ധാന്യങ്ങള്‍. ഒരു നേരം ഇവ കഴിക്കുന്നത് തടി കുറയ്ക്കാനും സഹായിക്കും.

സുഗന്ധവ്യഞ്ജനങ്ങള്‍  

കറുവപ്പട്ട, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍  മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചായയിലോ സൂപ്പുകളിലോ ഭക്ഷണത്തിലോ ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് തൊണ്ടവേദനയ്ക്കും ജലദോഷത്തിനും ആശ്വാസം നല്‍കുന്നു.

കിഴങ്ങ് പച്ചക്കറികള്‍

കാരറ്റ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ  രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും.  ബീറ്റാ കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും.  

നട്‌സ്

ബദാം, വാള്‍നട്ട്, എള്ള് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടങ്ങളാണ്. ബദാം രാത്രി മുഴുവന്‍ കുതിര്‍ത്ത് ശേഷം കഴിക്കുന്നത് വിവിധ രോഗങ്ങളെ അകറ്റും.

പഴങ്ങള്‍

ഓറഞ്ച്, പേരയ്ക്ക, ആപ്പിള്‍ തുടങ്ങിയ ശീതകാല പഴങ്ങളില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs