കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

By Harithakeralam
2026-03-01

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

കറുത്ത മുന്തിരിയുടെ ഗുണങ്ങള്‍  

ഇരുമ്പിന്റെ അംശം കറുത്ത മുന്തിരിയിലാണ് കൂടുതല്‍. ഇതിനാല്‍ വിളര്‍ച്ചയെ പ്രതിരോധിക്കും. ഇതിനൊപ്പമുള്ള  വിറ്റാമിന്‍ സി ചര്‍മത്തിനും മുടിക്കും നല്ലതാണ്. പൊട്ടാസ്യം ധാരാളമടങ്ങിയതിനാല്‍   സോഡിയത്തിന്റെ അളവു കുറയ്ക്കാനും രക്തധമനികളെ ശാന്തമാക്കാനും സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ദിവസവും കറുത്ത മുന്തിരി കഴിക്കുന്നതു നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തശുദ്ധി വരുത്താനും കറുത്ത മുന്തിരി സഹായിക്കും, ഇതിനാല്‍ ഹൃദയാരോഗ്യത്തിനും മികച്ചതു കറുത്ത മുന്തിരിയാണ്. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍  ദഹന പ്രക്രിയ സുഗമമമാക്കും.

മഞ്ഞ മുന്തിരിയുടെ ഗുണങ്ങള്‍

കറുത്ത മുന്തിരിയെ അപേക്ഷിച്ച് മഞ്ഞ ഉണക്കമുന്തിരിയില്‍ മധുരം കൂടുതലായിരിക്കും ഒപ്പം മിനുസമുളളതുമാകം.  നാരുകള്‍ ധാരാളം ഇതിലുമടങ്ങിയിട്ടുണ്ട്. ഹനക്കേടും മലബന്ധവും ഒഴിവാക്കാനിതു സഹായിക്കും. പ്രകൃതിദത്ത പഞ്ചസാരകളായ ഫ്രക്‌റ്റോസ്, ഗ്ലോക്കോസ് എന്നിവ മഞ്ഞ മുന്തിരിയിലുണ്ട്.  ക്ഷീണം മാറ്റി ഉന്മേഷം നല്‍കാനിതാണ് നല്ലത്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോള്‍ ഉണ്ടാകാവുന്ന കാഴ്ചക്കുറവ് തടയാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. പൊട്ടാസ്യം, മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ പല്ലിലെ ഇനാമല്‍ സംരക്ഷിക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും സഹായിക്കുന്ന ഒലീനോലിക് ആസിഡ് ഇതിലടങ്ങിയിട്ടുണ്ട്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs