തണ്ണീര്‍മത്തന്‍ കൃഷി തുടങ്ങാനുള്ള സമയമാണിത്. കീടങ്ങളുടെ ആക്രമണം വിത്തിട്ട അന്നു മുതലുണ്ടാകുന്ന വിളയാണിത്, അതിനാല്‍ കൃത്യമായ പരിചരണം അത്യാവശ്യം.
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍. ഇപ്പോള്‍ കേരളത്തില്‍ മിക്കയിടത്തും തണ്ണീര്‍മത്തന്‍ കൃഷി ചെയ്യുന്നുണ്ട്. വത്തക്ക, കുമ്മട്ടി എന്ന പേരിലും ഇതറിയപ്പെടുന്നു. തണ്ണീര്‍മത്തന്‍ കൃഷി തുടങ്ങാനുള്ള സമയമാണിത്. കീടങ്ങളുടെ ആക്രമണം വിത്തിട്ട അന്നു മുതലുണ്ടാകുന്ന വിളയാണിത്, അതിനാല്‍ കൃത്യമായ പരിചരണം അത്യാവശ്യം.
വിത്തിന്റെ സെലക്ഷന് കൃഷി വിജയത്തില്‍ പ്രധാനമാണ്. ഫാമിലി പാക്ക്, പാര്‍ട്ടി പാക്ക് എന്ന തരത്തില്‍ തണ്ണിമത്തന് ഇനങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്. ചെറിയ തണ്ണിമത്തനുകളാണ് ഫാമിലി പാക്ക്, അതായത് ഒരു കുടുംബത്തിന് കഴിക്കാന്‍ ഒരെണ്ണം വാങ്ങാം. പാര്‍ട്ടി പാക്ക് ഇനങ്ങള്‍ വലിയ തണ്ണിമത്തനുകളായിരിക്കും. കേരളത്തില്‍ ഫാമിലി പാക്ക് ഇനങ്ങള്‍ കൃഷി ചെയ്യുകയാണ് ഉചിതം. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച് പുറത്തിറക്കിയ അര്‍ക്ക ഇനങ്ങള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ നല്ലതാണ്. മാണിക്, ജ്യോതി, ആകാശ്, ശ്യാം തുടങ്ങിയ ഇനങ്ങള്‍ നല്ല തോടും ചുവന്ന കാമ്പും ഉള്ളവയാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറിക്കയ സ്വര്‍ണ, ശോണിമ, ഷുഗര്‍ ബേബി എന്നിവയും നല്ല വളര്‍ച്ചയുള്ളവയാണ്.
കൃഷി തുടങ്ങാന്‍ അനുയോജ്യ സമയമാണിപ്പോള്‍. ഇപ്പോള്‍ തന്നെ മണ്ണിളക്കി അല്‍പ്പം നനച്ചു വെയില് കൊള്ളിക്കണം. ഇതിലേക്ക് കാല് കിലോ കുമ്മായം കൂടി ചേര്‍ക്കുക. കുറച്ചു ദിവസം നല്ല പോലെ സൂര്യപ്രകാശം തടത്തില്‍ ലഭിക്കണം. തുടര്‍ന്ന് രണ്ടടി വ്യാസത്തിലും ഒന്നരയടി താഴ്ചയിലും കുഴിയെടുത്ത് വിത്തിടാം. ഒരു തടത്തില്‍ അഞ്ച് വിത്ത് വരെയിടാം. ഉണങ്ങിപ്പൊടി കാലിവളം, 40 ഗ്രാം യൂറി, 25 ഗ്രാം പൊട്ടാഷ് എന്നിവയും തടത്തില്‍ ചേര്‍ക്കണം. ട്രേയില്‍ വിത്തിട്ട് തൈ പറിച്ചു നടുന്ന രീതിയും നല്ലതാണ്.
മത്തന്‍ വണ്ടാണ് തണ്ണീര്‍മത്തന്റെ പ്രധാന ശത്രു. വിത്തിടുന്നതു മുതല്‍ ഈ കീടത്തിന്റെ ശല്യമുണ്ടായിരിക്കും. കുഞ്ഞു തൈയാകുമ്പോള്‍ തന്നെ ഇവ ആക്രമണം തുടങ്ങും, ഇല തിന്ന് അരിപ്പ പോലാകും. പുഴുക്കല് തണ്ടില്‍ കുത്തികയറും വേരും നശിപ്പിക്കും. ബിവേറിയ എന്ന മിത്ര കുമില് നടുമ്പോള്‍ തന്നെ ഒഴിച്ചു കൊടുത്ത് മത്തന്‍ വണ്ടിനെ തുരത്താം. വിത്ത് ഇടുന്ന അന്നു തന്നെ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം. വെര്‍ട്ടിസീലിയം ലക്കാനിയും ഇതേ രീതില്‍ ഉപയോഗിക്കാം. ചെടി വളരാന്‍ കാത്തു നില്‍ക്കരുത്, അതിന് മുന്നേ തളിക്കണം. ഇലകള്‍ വന്നു തുടങ്ങിയാല്‍ മൂന്ന് മില്ലി വേപ്പെണ്ണ, 3 മില്ലി ഷാംപൂ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യണം. കായീച്ച, ആമവണ്ട് എന്നിവയെ തുരത്താനിതു സഹായിക്കും.
നന്നായി വള്ളി വീശി തുടങ്ങിയാല്‍ പ്രൂണിങ് ചെയ്തു നല്‍കണം. എന്നാല്‍ മാത്രമേ നല്ല പോലെ കായ്ക്കൂ. വളളി വീശിപോകുന്ന ഇടങ്ങളില്‍ കരിയിലയോ ഉണങ്ങിയ തെങ്ങിന് പട്ടയോ ഇട്ടു കൊടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പൊട്ടാഷ് ചേര്‍ത്തു നല്‍കാം. ചാണകം- ഗോമൂത്രം-കടപ്പിണ്ണാക്ക് പുളിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും തടത്തിലൊഴിക്കുന്നതും നല്ലതാണ്. ഗുണനിലവാരമുള്ള സ്യൂഡോമോണസ് തളിക്കുന്നതും ഗുണം ചെയ്യും.
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്ക്കുന്നതിനാല് പാഷന് ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന് ഫ്രൂട്ട് ഉപയോഗിക്കാം.…
ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…
© All rights reserved | Powered by Otwo Designs
Leave a comment