കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് പന്തലിട്ട് വേണം കൃഷി തുടങ്ങാന്‍. കിഴങ്ങാണ് നടീല്‍ വസ്തു.

By Harithakeralam
2024-11-02

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍ അത്ര പ്രചാരമുള്ള പച്ചക്കറിയല്ല ഇത്. നമ്മുടെ കാലാവസ്ഥയില്‍ തരക്കേടില്ലാത്ത വിളവ് തരും, കൃഷി ചെയ്യാന്‍ ഇത്തിരി പ്രയാസമാണെന്നു മാത്രം.

കിഴങ്ങ് നടാം, പന്തല്‍ വേണം

നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് പന്തലിട്ട് വേണം കൃഷി തുടങ്ങാന്‍. കിഴങ്ങാണ് നടീല്‍ വസ്തു.  രണ്ട് മീറ്റര്‍ അകലം നല്‍കി കുഴികളെടുത്ത് കിഴങ്ങ് നടാം. വലിയ കിഴങ്ങുകളാണെങ്കില്‍ മുറിച്ച് വെയിലത്ത് വച്ചുണക്കിയ ശേഷം ഓരോ കുഴികളിലായി നടാം. ചെറിയ കിഴങ്ങുകള്‍ അതുപോലെ തന്നെ നട്ടാല്‍ മതി. ആണ്‍-പെണ്‍ ചെടികള്‍ ഇടകലര്‍ത്തി വേണം നടാന്‍.നന്നായി പൊടിഞ്ഞ ചാണകം മണ്ണില്‍ ചേര്‍ക്കണം. കിഴങ്ങുകള്‍ നട്ടാല്‍ രണ്ടുമാസത്തിനുളളില്‍ ചെടികള്‍ പൂവിടും.  വേനല്‍ക്കാലത്ത് നല്ല നന ആവശ്യമാണ് , എന്നാല്‍ ചുവട്ടില്‍ വെള്ളം കെട്ടികിടക്കരുത്. നല്ല വിളവിന് കൃത്രിമപരാഗണം അത്യാവശ്യമാണ്. പരാഗണം നടന്ന് 10-12 ദിവസത്തിനകം വിളവെടുക്കാം. കായ്കള്‍ മൂക്കുമ്പോള്‍ മഞ്ഞ നിറമാകും. ഇതിന് മുമ്പ് പറിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.

കൃത്രിമ പരാഗണം

കൃത്രിമമായി പരാഗണം നടത്തിയാലേ നല്ല വിളവ് ലഭിക്കൂ എന്നതാണ് കന്റോല കൃഷിയിലെ പ്രധാന പ്രശ്‌നം. ആണ്‍ചെടികളിലെ പൂക്കളിലെ പൂമ്പൊടി പെണ്‍പൂക്കളിലേക്ക് കൈകൊണ്ട് പരാഗണം ചെയ്താലേ നല്ല  നല്ല പോലെ കായ്കളുണ്ടാകൂ. രാവിലെ തന്നെ പരാഗണം നടത്താന്‍ ശ്രദ്ധിക്കണം. ഇലകളില്‍ ബാധിക്കുന്ന കീടബാധയാണ് പ്രധാന പ്രശ്നം. ഇതിന് വേപ്പധിഷ്ടിത കീടനാശിനികള്‍ ഉപയോഗിക്കാം. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കിഴങ്ങുകള്‍ കിളച്ചെടുത്ത് ആണ്‍- പെണ്‍ കിഴങ്ങുകള്‍ വെവ്വേറെ സൂക്ഷിച്ച് അടുത്ത കൃഷിക്കായി ഉപയോഗിക്കാം.

ഗുണങ്ങള്‍ നിരവധി

തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ എന്നിവയുണ്ടാക്കാന്‍ ഇവ നല്ലതാണ്. കായ്കള്‍ ഉണക്കി കൊണ്ടാട്ടവുമാക്കാവുന്നതാണ്.  പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, കോപ്പര്‍, മഗ്‌നീഷ്യം എന്നീ ധാതുക്കളും ധാരാളമടങ്ങിയിട്ടുണ്ട്.  ഇന്‍സുലിന്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കന്റോലയുടെ ശേഷി രക്തത്തിലെ ഷുഗറിന്റെ അളവ് ക്രമീകരിക്കും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs