നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍ ഭാഗമായിട്ടുള്ള തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ കോണ്‍ഫറേഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ബീന സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തയ്യില്‍ മെഷീന്റെ വിതരണം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ ഐപിഎസ് ക്ഷേമനികേതന്‍ ചുമതലയുള്ള എസ് ഐ സജീവനും എ എസ് ഐ മിനി കേള്‍ക്കും നല്‍കി നിര്‍വഹിച്ചു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ബേബി കിഴക്കേഭാഗം വിശദീകരിച്ചു. മൈക്രോ അപ്പറല്‍ ക്ലസ്റ്ററിന്റെ ഭാഗമായി കേരളത്തില്‍ ഉഷാ കമ്പനിയുടെ 45000 തയില്‍ മെഷീനുകള്‍ വിതരണം നടത്തിയിട്ടുണ്ട്.
കേരളത്തില്‍ ആരംഭിക്കുന്ന 100 മൈക്രോസ്റ്ററില്‍ സംസ്ഥാനത്തെ ആദ്യത്തെ മൈക്രോ ക്ലസ്റ്റര്‍ ആണ് പോലീസ് ക്ഷേമനികേതന്‍ ആരംഭിച്ചിട്ടുള്ളത്.ഡിജിറ്റല്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി 26000 ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി 26000 ടണ്‍ ജൈവവളങ്ങളും വിതരണം കര്‍ഷകര്‍ക്ക് നടത്തിയിട്ടുണ്ട്. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് 15000 സ്‌കൂള്‍ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട് .സ്ത്രീകളുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് ഉയര്‍ത്തുന്നതിന് വേണ്ടിയിട്ട് സംരംഭകത്വം വികസന പരിശീലനം കൊടുത്തുകൊണ്ട് 13500 ഓളം ഇരുചക്ര വാഹനങ്ങളും വിതരണം നടത്തി.
ഗുണഭോക്താക്കള്‍ നല്‍കുന്ന 50 ശതമാനത്തിന് പുറകെ പുറമേയുള്ള 50 ശതമാനം ബള്‍ക്ക് പര്‍ച്ചേസില്‍ നിര്‍മ്മാതാക്കള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടും കമ്പനികളുടെ മാര്‍ക്കറ്റിങ് ഫണ്ടും ഡീലര്‍മാരുടെ കമ്മീഷനും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സാമ്പത്തിക സഹായവും ഉള്‍പ്പെട്ടുകൊണ്ടാണ് ഈ ഈ പദ്ധതിയുടെ 50% തുക കണ്ടെത്തുന്നത ഇതുവരെ മൂന്ന് പ്രോജക്ട് കണ്‍സള്‍ട്ടിങ് ഏജന്‍സികളും ആയി ചേര്‍ന്ന് കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നില്‍ക്കുന്ന തുകകളും കൂടി ഇതിനു ഉപയോഗിക്കുന്നു കേരളത്തിലെ 170 ഇമ്പ്‌ലിമെന്റിംഗ് ഏജന്‍സികള്‍ വഴി ഒരുലക്ഷം കുടുംബങ്ങള്‍ക്ക് 400 കോടിയോടും രൂപ ചിലവഴിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു കോഴിക്കോട് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ജെ ജോണ്‍സണ്‍ സ്വാഗതവും, എന്‍.ജി.ഒ ജില്ലാ പ്രസിഡണ്ട് മോഹനന്‍ കോട്ടൂര്‍ നന്ദിയും രേഖപ്പെടുത്തി , ജില്ല സെക്രട്ടറി സുരേഷ് കുമാര്‍, അഡ്വക്കേറ്റ് ജാനകി, ജോബി ആന്റണി തുടങ്ങിയ എന്‍ജിഒ പ്രതിനിധികളും ഇതില്‍ സംബന്ധിച്ചിരുന്നു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment