സംസ്ഥാന കൃഷി വകുപ്പ് സമര്‍പ്പിച്ച 2365.5 കോടി രൂപയുടെ ബ്രഹത് പദ്ധതിക്ക് അംഗീകാരം നല്‍കുകയും 200 മില്യണ്‍ ഡോളറിന്റെ (1655.85 കോടി രൂപ) ധനസഹായം അനുവദിക്കുകയും ചെയ്തു.
കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമര്‍പ്പിച്ച ''കേര'' (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രി-വാല്യൂ ചെയിന്‍ ) പദ്ധതിക്ക് ലോകബാങ്ക് അനുമതി. ഒക്ടോബര്‍ 31ന് കൂടിയ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം സംസ്ഥാന കൃഷി വകുപ്പ് സമര്‍പ്പിച്ച 2365.5 കോടി രൂപയുടെ ബ്രഹത് പദ്ധതിക്ക് അംഗീകാരം നല്‍കുകയും 200 മില്യണ്‍ ഡോളറിന്റെ (1655.85 കോടി രൂപ) ധനസഹായം അനുവദിക്കുകയും ചെയ്തു. ഇതില്‍ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്.
കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അടുത്ത 5 വര്‍ഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കും. ഈ തുക കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സഹായിക്കും. കാലാവസ്ഥാനുപൂരകമായ കൃഷി രീതികള്‍ അനുവര്‍ത്തിക്കുന്നതിലൂടെ ഏകദേശം 4 ലക്ഷം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഇതില്‍ സ്ത്രീകള്‍ നടത്തുന്ന ചെറുകിട ഇടത്തരം കാര്‍ഷിക സംരംഭങ്ങള്‍ക്കുള്ള വാണിജ്യ സഹായമായി 9 മില്യന്‍ ഡോളറിന്റെ (76 കോടി രൂപ) പ്രത്യേക ധന സഹായവും ഉള്‍പ്പെടുന്നു. 1980 നു ശേഷം ഇതാദ്യമായാണ് കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ലോക ബാങ്ക് സഹായത്തോടെയുള്ള ഒരു സമഗ്ര പദ്ധതി തയ്യാറാകുന്നത്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment