ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് - സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ സംരക്ഷണ പദാര്‍ത്ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണശേഷിയുള്ള തുളളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാവുന്നതാണ്. 22100/- രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 10525/- രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. https://serviceonline.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗുണഭോക്തൃവിഹിതമായ 11575/- രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള പി.ഒ., പാളയം, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലോ, 0471 2330857, 9188954089 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുകയോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…
വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…
© All rights reserved | Powered by Otwo Designs
Leave a comment