അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ലഭിക്കുന്ന കുമ്മായ വസ്തുക്കള്‍.

By Harithakeralam
2025-12-12

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും  ഫലപ്രദമായി നിയന്ത്രിക്കാനും കുമ്മായ വസ്തുക്കള്‍ ചേര്‍ത്തേ  മതിയാകൂ. അലൂമിനിയത്തിന്റെ ആധിക്യത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്ന കുമ്മായ വസ്തുക്കള്‍ ഡോളോമൈറ്റും കാല്‍സ്യം സിലിക്കേറ്റുമാണ്. ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ലഭിക്കുന്ന കുമ്മായ വസ്തുക്കള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മണ്ണിന്റെ അമ്ലതയ്ക്കനുസരിച്ചു നിശ്ചിത അളവില്‍ കുമ്മായ വസ്തുക്കള്‍ പ്രയോഗിക്കണം. ഡോളോമൈറ്റ്/ കാല്‍സ്യം സിലിക്കേറ്റ് ഒരേക്കറിന് ഏറ്റവും കുറഞ്ഞത് 100 കിലോ ഗ്രാം എങ്കിലും ചേര്‍ക്കണം.

2. കുമ്മായ വസ്തുക്കള്‍ ഒരു കാരണവശാലും രാസവളങ്ങള്‍ക്കൊപ്പം ചേര്‍ത്തു പ്രയോഗിക്കരുത്.

3. കുമ്മായ പ്രയോഗത്തിലുടെ മണ്ണിന്റെ അമ്ലത ലഘൂകരിച്ചതിനുശേഷം മാത്രം വളപ്രയോഗം നടത്തുക. എങ്കില്‍ മാത്രമേ വളങ്ങളിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ചെടിക്ക് ആഗിരണം ചെയ്യാന്‍ സാധിക്കൂ.

4. പ്രയോഗിക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കളുടെ ഗുണമേന്‍മ പരിശോധിച്ച് ഉറപ്പാക്കണം.

5. ഒരു ഗ്രോബാഗിന് ഒരു പിടിയെങ്കിലും കുമ്മായം ചേര്‍ത്തിരിക്കണം. ഗ്രോബാഗ് കൃഷിയില്‍ മണ്ണ് തയാറാക്കുമ്പോള്‍ നിര്‍ബന്ധമായും കുമ്മായ വസ്തുക്കള്‍ ചേര്‍ത്തിരിക്കണം.  

6. ഇനി ചെടികള്‍ വലുതായിക്കഴിഞ്ഞാണ് കുമ്മായം ചേര്‍ക്കുന്നതെങ്കില്‍ ഇലകളില്‍ വീഴാതെ ശ്രദ്ധിക്കണം.കുമ്മായം വീണാല്‍ ഇലകള്‍ കരിഞ്ഞു പോകും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs