തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും ഫലപ്രദമാണ്.
അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്‌നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.
തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും ഫലപ്രദമാണ്. തൈകള്‍ വേനല്‍ക്കാലത്താണ് ഉണ്ടാക്കുന്നതെങ്കില്‍ തൈചീയല്‍ വലിയ പ്രശ്‌നമാകാറില്ല. തൈകള്‍ പറിച്ച് നട്ടതിന് ശേഷമോ, പൂക്കള്‍ വിരിയുന്ന സമയത്തോ വാടാം. ഇത് ബാക്റ്റീരിയയുടെ ആക്രമണം മൂലവും കുമിളിന്റെയോ ചിതലിന്റെയോ ആക്രമണം മൂലവുമാകാം.
1.ട്രൈക്കോഡര്‍മ ചേര്‍ത്ത് തയ്യാറാക്കിയ കാലിവളം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കുക.
2. പച്ചച്ചാണകം ഉപയോഗിക്കുമ്പോള്‍ ചെടികളുടെ ചുവടില്‍ നിന്നും മാറി മാത്രം ഒഴിച്ച് കൊടുക്കുക. മഴക്കാലത്ത് മാത്രം പച്ചചാണകം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
3. ചിതലിന്റെ ആക്രമണം കൂടതലുള്ള മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി ഇട്ടതിന് ശേഷം നന്നായി നനയ്ക്കുക.
4. ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുക.
5. ചെടികളുടെ കീഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ചുവടുഭാഗം ചേര്‍ത്ത് തടം ഉയര്‍ത്തി കൊടുക്കുകയും വര്‍ഷക്കാലത്ത് അധികമുള്ള വെള്ളം ഒലിച്ച് പോകാനുമുള്ള സൗകര്യം ചെയ്യുകയും വേണം.
6. നല്ല ഉത്പാദനശേഷിയുള്ളതും എന്നാല്‍ വാട്ടരോഗം പെട്ടന്ന് ബാധിക്കുന്നതുമായ തൈകള്‍, വാട്ട രോഗം ബാധിക്കാത്ത ഇനം തൈകളുടെ മുകളില്‍ ഗ്രാഫ്റ്റ് ചെയ്താല്‍ ദീര്‍ഘനാള്‍ വിളവ് ലഭിക്കുന്നതോടൊപ്പം വാട്ടരോഗത്തെ തടത്ത് നിറുത്തുകയും ചെയ്യുന്നു.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment