വളം ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വളം ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചതെന്ന ന്യായം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഇത് താങ്ങാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

By Harithakeralam
2024-12-06

രാസവളം മിക്‌സിങ് യൂനിറ്റുകള്‍ക്കും മൊത്ത ചില്ലറ വില്‍പ്പനയ്ക്കും ബാധകമായ ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. മിക്‌സിന്ങ് യൂണിറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 750 രൂപയില്‍ നിന്ന് 10,000 രൂപയായും പുതുക്കല്‍ ഫീസ് 750 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ധിച്ചു.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വളം ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചതെന്ന ന്യായം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഇത് താങ്ങാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൊത്ത വ്യാപാര യൂണിറ്റുകളുടെ കാര്യത്തില്‍ പുതിയ ലൈസന്‍സിനുള്ള ഫീസ് 450 രൂപയില്‍ നിന്ന് 10,000 രൂപയായും പുതുക്കല്‍ ഫീസ് 450 രൂപയില്‍ നിന്ന് 1000 മായും വര്‍ധിപ്പിച്ചു.

രാസവളങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് പുതിയ ലൈസന്‍സിനുള്ള ഫീസ് 38 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 2014 ഒക്‌റ്റോബറിലാണ് ഈ വിഭാഗത്തില്‍ അവസാനമായി ഫീസ് വര്‍ധിപ്പിച്ചത്.

Leave a comment

സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റും ഏജന്റ് ആപ്പും

സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് പദ്ധതിയും പുതിയ ഏജന്റ് ആപ്പുമായി കെഎസ്എഫ്ഇ. 55ാം ജന്മദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും സുഗമവുമായി സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്…

By Harithakeralam
സൗജന്യ കണ്ണട വിതരണം

ആസ്റ്റര്‍ മിംസിന്റെ സിഎസ്ആര്‍ വിഭാഗമായ  ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം…

By Harithakeralam
വളം ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍

രാസവളം മിക്‌സിങ് യൂനിറ്റുകള്‍ക്കും മൊത്ത ചില്ലറ വില്‍പ്പനയ്ക്കും ബാധകമായ ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. മിക്‌സിന്ങ് യൂണിറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 750 രൂപയില്‍…

By Harithakeralam
ചരിത്രത്തിലിടം നേടി സൈലം അവാര്‍ഡ്‌സ്

സൈലം അവാര്‍ഡ്‌സിന്റെ മൂന്നാമത്തെ എഡിഷന്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് അമ്പരപ്പിക്കുന്ന അനുഭവമായി. കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പതിനഞ്ചായിരം കുട്ടികളാണ് ഒഴുകി എത്തിയത്.…

By Harithakeralam
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന്

കൊച്ചി: ക്ലിയോ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സര്‍ക്കുലര്‍ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

By Harithakeralam
100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs