ഇറച്ചിയും മുട്ടയും; നല്ലൊരു കാവല്‍ക്കാരനും

വലിപ്പമുള്ള മുട്ട, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളര്‍ത്താം എന്നിവയും അവയുടെ പ്രത്യേകതകളാണ്.

By Harithakeralam
2024-05-25

കോഴി, താറാവ് എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയില്‍ ഏറെ പ്രാധാന്യമുള്ളവയാണ് ടര്‍ക്കികള്‍. കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകത, മാംസ്യത്തിന്റെ അളവ് കൂടുതലുമാണ്. കൂടാതെ ടര്‍ക്കി ഇറച്ചിക്ക് എല്ലായിപ്പോഴും നല്ല വില ലഭിക്കും, മാത്രമല്ല വലിപ്പമുള്ള മുട്ട, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളര്‍ത്താം എന്നിവയും അവയുടെ  പ്രത്യേകതകളാണ്. നമ്മുടെ വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ച സ്ഥലത്തും കൂടുകളില്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും വളര്‍ത്താം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ സമീകൃതാഹാരം നല്‍കേണ്ടതുണ്ട്. ഉടമസ്ഥനുമായി നന്നായി ഇണങ്ങുന്നതോടൊപ്പം വീടിന് നല്ലൊരു കാവല്‍ക്കാരന്‍ കൂടിയാണ് ടര്‍ക്കി.

 പ്രധാന ഇനങ്ങള്‍

1. ബ്രോഡ്   ബ്രെസ്റ്റഡ് ബ്രോണ്‍സ്

ഇവയ്ക്ക് കറുത്ത നിറമാണ്. പിടക്കോഴികളുടെ നെഞ്ചിലെ തൂവല്‍ത്തുമ്പുകള്‍ക്ക് വെളുത്ത നിറമാണ്. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാം. 23-25 ആഴ്ച പ്രായത്തില്‍ ഇവ ഏകദേശം 9-10 കി.ഗ്രാം വരെ തൂക്കം വെയ്ക്കും. ഈ സമയത്ത് ഇറച്ചിക്കായി വില്‍ക്കാം.

2. ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ്

ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സും വൈറ്റ് ഹോളണ്ട് എന്ന ഇനവും തമ്മില്‍ സങ്കരപ്രജനനം നടത്തി ഉണ്ടായതാണിത്. വെളുത്ത നിറമുള്ള ഇവയ്ക്ക് മറ്റുള്ള ടര്‍ക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാന്‍ കഴിവുണ്ട്. പിടകളെ 18 - 20 ആഴ്ചയിലും പൂവനെ 28-30 ആഴ്ചയിലും വില്‍ക്കാം.

3. ബെല്‍സ് വില്‍ സ്മാള്‍ വൈറ്റ്

താരതമ്യേന ചെറിയ ടര്‍ക്കികളാണിവ. മുട്ടയുല്‍പ്പാദനത്തില്‍ മുന്നിലാണ്. വര്‍ഷത്തില്‍ 70-120 മുട്ടകള്‍ വരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്. മെച്ചപ്പെട്ട പരിചരണം നല്‍കിയാല്‍ പൂവനേയും പിടയേയും 15-16 ആഴ്ച പ്രായത്തില്‍ കമ്പോളത്തിലിറക്കാം.

വളര്‍ത്തല്‍ രീതികള്‍

കൂട്ടിലിട്ടും അഴിച്ചുവിട്ടും വളര്‍ത്താം. വീട്ടുപറമ്പില്‍ വേലികെട്ടി അഴിച്ചുവിട്ടു വളര്‍ത്തുന്നതാണ് ലാഭകരം. അഴിച്ചുവിട്ടു വളര്‍ത്തുമ്പോള്‍ തീറ്റച്ചെലവ് 20 മുതല്‍ 25 ശതമാനം വരെ കുറയ്ക്കാം. കുട്ടിലിട്ടു വളര്‍ത്തുമ്പോള്‍ ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും ലഭിക്കും. കശുമാവിന്‍തോപ്പിലും, തെങ്ങിന്‍തോട്ടത്തിലും അഴിച്ചുവിട്ടു വളര്‍ത്താം. ചുറ്റും വേലി കെട്ടണം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ രാത്രി സമയത്ത് പാര്‍പ്പിക്കാനായി ചെലവു കുറഞ്ഞ കൂട് ഉണ്ടാവണം. ഒരു ടര്‍ക്കിക്ക് 0.37 ച,മീറ്റര്‍ സ്ഥലലഭ്യത വേണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങള്‍ കൂട്ടില്‍ മാത്രം വയ്ക്കണം.

പകല്‍സമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ പ്രദേശത്തു മാത്രമേ ഈ രീതി നടപ്പിലാക്കാന്‍ സാധിക്കൂ. കൂടിനുള്ളിലായാലും തുറസായ സ്ഥലത്തായാലും ഇവയ്ക്ക് ഉയരത്തില്‍ പറന്നിരിക്കാനുള്ള സൗകര്യം ( റൂസ്റ്ററുകള്‍ ) നല്‍കണം. 2-3 ഇഞ്ച് വ്യാസമുള്ള തടികള്‍ ഇതിനായി സ്ഥാപിക്കണം. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും ടര്‍ക്കികളെ വളര്‍ത്താം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ ഇണ ചേരാന്‍ പാകത്തിനാണ് ടര്‍ക്കികളെ പാര്‍പ്പിക്കുന്നതെങ്കില്‍ ഒരെണ്ണത്തിന് 0.93 ച.മീറ്റര്‍ എന്ന നിരക്കില്‍ സ്ഥലം നല്‍കണം. പിടകളെ മാത്രമാണ് പാര്‍പ്പിക്കുന്നതെങ്കില്‍ 0.51 ച.മീറ്റര്‍ മതിയാകും. കൂടിനുള്ളില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.

പ്രജനനം

പ്രജനനത്തിന് ഉപയോഗിക്കുന്ന ടര്‍ക്കികള്‍ നല്ല ആരോഗ്യമുള്ളവയും പരാദബാധയില്‍നിന്നും വിമുക്തമായവയുമായിരിക്കണം. പ്രജനനത്തിനായി ഒരാണ്‍ടര്‍ക്കിയുടെ കൂടെ 10-12 പിടകളെ വിടാവുന്നതാണ്. പ്രജനനത്തിനായുള്ള പിടകള്‍ക്ക് പകല്‍വെളിച്ചം ഉള്‍പ്പെടെ 16 മണിക്കൂര്‍ നേരത്തേക്ക് പ്രകാശം കൊടുക്കണം. ബ്രീഡിങ്ങ് സീസണു മുമ്പ് ഇണ ചേര്‍ക്കേണ്ടതും ലൈംഗികമായി ഉത്തേജനം ലഭിച്ച പൂവന്മാരെ മാത്രം പിടകളുടെ കൂടെ വിടേണ്ടതുമാണ്. പിടകള്‍ക്ക് 8 മാസം പ്രായമെത്തുമ്പോള്‍ പൂവന്മാരുടെ കൂടെ വിടാം. ഉയര്‍ന്ന ഉത്പാദനക്ഷമത ഉറപ്പുവരുത്തുവാന്‍ രണ്ട് ഷിഫ്റ്റ് പൂവന്മാര്‍ ഉണ്ടായാന്‍ നന്നായിരിക്കും. ഏറ്റവും പ്രായപൂര്‍ത്തി എത്തിയവയെ സീസന്റെ ഒന്നാം പാദത്തിലും കുറച്ചുകൂടി പ്രായം കുറഞ്ഞവയെ രണ്ടാം പാദത്തിലും ഉപയോഗിക്കാം.

തീറ്റയും തീറ്റക്രമവും

ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതിനാല്‍ ടര്‍ക്കിത്തീറ്റയില്‍ മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും കൂടുതല്‍ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങള്‍, വളരുന്ന ടര്‍ക്കികള്‍, മുതിര്‍ന്നവ എന്നിവയ്ക്ക് പ്രത്യേക തീറ്റ നല്‍കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക്:- 8 ആഴ്ച പ്രായം വരെ 29% മാംസ്യം, 1.1% കാല്‍സ്യം, 0.7% ഫോസ്ഫറസ് എന്നിവ അടങ്ങിയ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കണം. വളരുന്നവയ്ക്ക് - എട്ടാഴ്ച പ്രായം മുതല്‍ 20% മാംസ്യം, 1% കാല്‍സ്യം, 0.7% ഫോസ്ഫറസ് എന്നിവ അടങ്ങിയ ഗ്രോവര്‍ തീറ്റ നല്‍കണം. അരിയും ഗോതമ്പും 8 ആഴ്ച കഴിഞ്ഞാല്‍ തിന്നുതുടങ്ങും. പ്രജനനത്തിനുള്ള ശക്തികള്‍ക്കുള്ള തീറ്റ - പ്രജനനത്തിന് ഉപയോഗിക്കുന്ന ടര്‍ക്കികള്‍ക്ക് മുട്ടയിടുന്നതിന് ഒരു മാസത്തിനു മുമ്പേ പോഷകസമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയില്‍ 16-18% മാംസ്യം, 2.3% കാല്‍സ്യം, 1% ഫോസ്ഫറസ് എന്നിവ ഉണ്ടായിരിക്കും.

മാതൃകാ തീറ്റ

കുഞ്ഞുങ്ങള്‍ക്ക് മിശ്രിതതീറ്റ കൂടാതെ കൊത്തിയരിഞ്ഞ പച്ചപ്പുല്ല്, ചീര, പുഴുങ്ങിയ മുട്ട, ധാന്യങ്ങള്‍ എന്നിവയും നല്‍കാം. നാലാഴ്ച പ്രായമായാല്‍ പയറുമണിയുടെ വലിപ്പമുള്ള ചരല്‍കല്ലുകള്‍ നല്‍കിത്തുടങ്ങാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. രോഗബാധയില്ലാത്ത സ്ഥലങ്ങളില്‍ നിന്നു മാത്രം ടര്‍ക്കികളെ കുഞ്ഞുങ്ങളെ വാങ്ങുക.

2. വാങ്ങിയശേഷം 2-3 ആഴ്ച മാറ്റിപ്പാര്‍പ്പിച്ചിട്ടു മാത്രം കൂട്ടത്തില്‍ വിടുക.

3. നല്ല നീര്‍വാര്‍ച്ചയുളളതും വൃത്തിയുള്ളതുമായ സ്ഥലങ്ങളില്‍ മാത്രം പാര്‍പ്പിക്കുക

4. കൂട്ടിനുളളില്‍ ആവശ്യത്തിനുളള സ്ഥലം നല്‍കുക . എലി, ഈച്ച, മറ്റു പക്ഷികള്‍ എന്നിവയുടെ ശല്യം ഒഴിവാക്കുക, ടര്‍ക്കിക്കുഞ്ഞുങ്ങള്‍ക്ക് സമീകൃതാഹാരം ഉറപ്പു വരുത്തുക.

 

5. ലിറ്റര്‍ എപ്പോഴും ഉണങ്ങിയതാകാന്‍ ശ്രദ്ധിക്കുക.  

6. തീറ്റപ്പാത്രം, വെളളപ്പാത്രം, കൂട്ടിനുളളിലെ മറ്റ് ഉപകരണങ്ങള്‍ എന്നിവ എപ്പോഴും ശുചിയായി സൂക്ഷിക്കുക. രോഗമുളളവയെ മാറ്റി പാര്‍പ്പിക്കുക.

7. രോഗബാധയുണ്ടായാല്‍ കൂട്ടില്‍ ഉടനെ ഫലപ്രദമായ അണുനശീകരണം നടത്തുക. ചത്തവയെ ദഹിപ്പിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചുമൂടുകയോ വേണം .

8. സന്ദര്‍ശകരെ ഒഴിവാക്കുക.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs