പാവല്‍, തക്കാളിപോലുള്ള വിളകളില്‍ വെളളീച്ചയുടെ ശല്യം വലിയ തോതിലുണ്ട്. ഇവയ്ക്കുള്ള ജൈവ രീതിയിലുള്ള പരിഹാരം നോക്കാം.
ഇടയ്ക്ക് മഴ ലഭിച്ചെങ്കിലും കേരളത്തിലിപ്പോഴും വരണ്ട കാലാവസ്ഥ തുടരുകയാണ്. പച്ചക്കറികള്‍ നല്ല പോലെ വളരുമെങ്കിലും രോഗങ്ങളും കീടങ്ങളും വലിയ തോതിലിപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പാവല്‍, തക്കാളിപോലുള്ള വിളകളില്‍ വെളളീച്ചയുടെ ശല്യം വലിയ തോതിലുണ്ട്. ഇവയ്ക്കുള്ള ജൈവ രീതിയിലുള്ള പരിഹാരം നോക്കാം.
പാവല്‍ നല്ല പോലെ കായ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. കൃത്യമായി നനയുണ്ടെങ്കില്‍ പാവല്‍ ഈ കാലാവസ്ഥയില്‍ മികച്ച വിളവ് നല്‍കും. എന്നാല്‍ കായീച്ചകള്‍ ശല്യക്കാരി എത്തിയിട്ടുണ്ടാകും. ഇതിനുള്ള പരിഹാരം നോക്കാം.
1. പാവല്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞു നിര്‍ത്താന്‍ ശ്രദ്ധിക്കാം. ആക്രമണം നേരിട്ട കായ്കള്‍ യഥാസമയം പറിച്ച് നശിപ്പിക്കാം.
2. കഞ്ഞിവെള്ള കെണി, മീന്‍ കെണി, പഴക്കെണി തുളസിക്കെണി എന്നിവയും പന്തലില്‍ അവിടവിടെയായി തൂക്കിയിടാം. ഫിറമോണ്‍ കെണി ആയ ക്യൂ ലൂര്‍ ഉപയോഗിച്ചും കായീച്ചകളെ കുടുക്കാം. രണ്ടുമാസം വരെ ഫിറമോണ്‍ കെണികള്‍ ഉപയോഗിക്കാം. പൂവിടുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് തന്നെ കെണികള്‍ തോട്ടത്തില്‍ തൂക്കിയിടണം. പന്തലിന്റെ നാലുവശത്തും പല രീതിയിലുള്ള കെണികള്‍ തൂക്കിയിടാന്‍ ശ്രദ്ധിക്കാം.
3. ഒരുതവണ വെള്ളരി വര്‍ഗ പച്ചക്കറികള്‍ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത തവണ മറ്റു വര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ കൃഷി ചെയ്യുന്നതും കായീച്ചകളുടെ ശല്യം കുറയ്ക്കാന്‍ സഹായിക്കും.
4. രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്യുന്നത് മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നിവയുടെ ആക്രമണത്തെ തടയും. ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ തുരത്താനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം. ഒരു ലിറ്റര്‍ ഗോമൂത്രവും 10 ഗ്രാം കാന്താരിമുളക് അരച്ചതും ഒമ്പത് ലിറ്റര്‍ വെള്ളവും ചേര്‍ത്ത് നിര്‍മ്മിച്ച ലായനി അരിച്ചെടുത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്.
5. പലതരം മിത്രകീടങ്ങള്‍ തോട്ടത്തില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മിത്ര കീടങ്ങളുടെ ഇളം ദശകള്‍ ഭക്ഷിക്കുന്നത് ശത്രുകീടങ്ങളെയാണ്. തലവെട്ടി, തുമ്പ, പെരുവലം, തുളസി, മൈലാഞ്ചി, ബന്ധി, ചെമ്പരത്തി എന്നീ പൂച്ചെടികള്‍ തോട്ടത്തില്‍ ഉണ്ടായിരിക്കുന്നത് മിത്ര കീടങ്ങളെ തോട്ടത്തില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
6. 20ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ വിത്ത് മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. രോഗാരംഭത്തില്‍ തന്നെ ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. രോഗം വന്ന സസ്യഭാഗങ്ങള്‍ തീയിട്ടു നശിപ്പിച്ചശേഷ മാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്.
വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ തക്കാളിയില്‍ വെളളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. വെളളീച്ച ആക്രമണം തുടര്‍ന്നാല്‍ തക്കാളിച്ചെടി പെട്ടെന്നു നശിക്കും.
1. 2 ശതമാനം വീര്യമുളള വേപ്പെണ്ണ - വെളുത്തുളളളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്ക വിധം 10 ദിവസം ഇടവേളകളിലായി ആവര്‍ത്തിച്ച് തളിക്കുക.
2. ആക്രമണം രൂക്ഷമാണെങ്കില്‍ തൈയാമീതോക്സാം 4 ഗ്രാം പത്ത് ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
3. വേപ്പെണ്ണയില്‍ കാന്താരി, വെളുത്തുള്ളി പോലുള്ള മാറി മാറി ഉപയോഗിക്കുക.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment