കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതിനാല്‍ പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്.

By Harithakeralam
2026-02-21

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട് ബാക് മോത്ത് എന്നകീടമാണ്  ആക്രമണം നടത്തുന്നത്. ഇവയുടെ പുഴുക്കള്‍ ഇലകളുടെ ഉപരിതലം കാര്‍ന്നു തിന്നുന്നതിന്റെ  ഫലമായി ഇലകളില്‍ വെളുത്ത പാടുകള്‍ വീഴുന്നു. കടുത്ത കീടബാധയുള്ള അവസ്ഥയില്‍ ഇവ പൂര്‍ണമായും ഇലകള്‍ തിന്നു നശിപ്പിക്കുന്നു.  

പ്രതിരോധ മാര്‍ഗങ്ങള്‍

1. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ബ്യൂവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ വൈകുന്നേരങ്ങളില്‍ കലക്കി തളിക്കുക.  

2.  ബാസില്ലസ്ന്റെ ഫോര്‍മുലേഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തോത് പ്രകാരം തളിക്കുന്നതും ഫലം ചെയ്യും

3. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ രാസകീടനാശിനി തന്നെ പ്രയോഗിക്കേണ്ടിവരും. ഫെയിം 1.5 ml /10L അല്ലെങ്കില്‍ കൊറാജെന്‍ 3 ml / 10L എന്ന തോതില്‍ തളിച്ചുകൊടുക്കുക.

ഇലപ്പേനും വെള്ളീച്ചയും

അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതിനാല്‍ പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. പച്ചമുളക്, വെണ്ട, വഴുതന, തക്കാളി എന്നിവയിലെല്ലാം ഈ കീടങ്ങളുടെ ആക്രമണം കാണാം.

പ്രതിരോധ മാര്‍ഗങ്ങള്‍

1. 10 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക

2. വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുക.

3. ദിവസവും ചെടികളെ നിരീക്ഷിക്കുക, കീടങ്ങളെ കണ്ടാല്‍ ഉടന്‍ നശിപ്പിക്കുക.  

4. സ്യൂഡോമോണസ് ചുവട്ടിലൊളിച്ചു കൊടുക്കുകയോ ഇലകളില്‍ സ്േ്രപ ചെയ്യുകയോ ചെയ്യുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs