ശാസ്ത്രീയ പരിപാലനം നല്‍കിയാല്‍ മാത്രമേ ഇനി കേരളത്തില്‍ കുരുമുളക് കൃഷി ലാഭകരമാകൂ.
വിരല്‍ മുറിച്ചു കുത്തിയാല്‍ വേരു പിടിക്കുമെന്നു പഴമക്കാര്‍ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേലക്കാലമാണിപ്പോള്‍. കുരുമുളക് പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ നടാന്‍ ഏറെ അനുയോജ്യമാണ് ഈ സമയം. കാലാവസ്ഥ വ്യതിയാനം വലിയ രീതിയില്‍ ബാധിച്ചിരിക്കുന്ന വിളകൂടിയാണിത്. ശാസ്ത്രീയ പരിപാലനം നല്‍കിയാല്‍ മാത്രമേ ഇനി കേരളത്തില്‍ കുരുമുളക് കൃഷി ലാഭകരമാകൂ.
1. നല്ലയിനം തെരഞ്ഞെടുത്തു നടുക എന്നതാണ് പ്രധാന കാര്യം. കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ധാരാളം ഇനങ്ങളുണ്ട്. പന്നിയൂര്‍ ഒന്ന് മുതല്‍ ഏഴ് വരെ, കരിമുണ്ട, പഞ്ചമി, കുതിരവാലന്‍ തുടങ്ങിയ ഇനങ്ങളുണ്ട്. ഹൈറേഞ്ച്, സമതലം തുടങ്ങിയ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായവ കണ്ടെത്തി നടുക.
2. 50 സെന്റ് ആഴത്തിലും വീതിയിലും കുഴികുത്തി വേണം തൈ നടാന്‍. കുമ്മായപ്പൊടിയിട്ട് 10-15 ദിവസത്തിന് ശേഷം ട്രൈക്കോഡര്‍മ സമ്പുഷ്ടീകരണം നടത്തിയ ജൈവവളം ചേര്‍ക്കണം. തുടര്‍ന്നു തൈ നടാം.
3. മുമ്പൊക്കെ മുരിക്ക് പോലുള്ള മരങ്ങളിലാണ് കുരുമുളക് പടര്‍ത്തുക. ഇന്ന് വിവിധ രീതിയിലുള്ള മാര്‍ഗങ്ങളുണ്ട്. സിമന്റ് കാലു പോലുള്ള താങ്ങ് ആദ്യം സ്ഥാപിച്ചു വേണം തൈ നടാന്‍.
4. തെങ്ങിന് സമീപം നടുകയാണെങ്കില്‍ ഒന്നരമീറ്റര്‍ അകലത്തില്‍ വേണം, തടം തുറക്കുമ്പോള്‍ കുരുമുളക് വേരുകള്‍ക്ക് ക്ഷതം സംഭവിക്കാന്‍ പാടില്ല.
5. രണ്ടു വരികള്‍ തമ്മില്‍ മൂന്ന് അടിയും ചെടികള്‍ തമ്മില്‍ രണ്ടടിയും അകലത്തില്‍ വേണം തൈകള്‍ നടാന്‍.
6. കുരുമുളക് തടം ഒരിക്കലും ഇളക്കരുത്. വേരിന് മുറിവ് വന്നാല്‍ രോഗമുണ്ടാകും.
7. കുരുമുളക് മണികള്‍ക്ക് ഭാരം കുറവാണെങ്കില്‍ രാസവളപ്രയോഗം നടത്താം. യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കാം.
8. ഇല മഞ്ഞളിപ്പിനു കാരണം മംഗ്നീഷ്യത്തിന്റെ കുറവാണ്. മഗ്നീഷ്യം സള്‍ഫേറ്റ് ഇട്ടു കൊടുക്കുക. ഒരു ചെടിക്ക് 100 ഗ്രാം വരെ ചേര്‍ക്കാം.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment