വീട്ടുവളപ്പില്‍ അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കൃഷി വിജയമാകാനും പച്ചക്കറികളും മറ്റു ചെടികളും നല്ല പോലെ വളരാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.
1. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തുവേണം അടുക്കളത്തോട്ടമൊരുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം.
2. ചൂടുവെള്ളം, പാത്രം കഴുകുന്നതിനുള്ള സോപ്പുലായനികള്‍, ഡിറ്റര്‍ജന്റ് തുടങ്ങിയവ കലര്‍ന്ന വെള്ളം എന്നിവ പച്ചക്കറികള്‍ നനയ്ക്കാന്‍ ഉപയോഗിക്കരുത്.
3. അടുക്കളത്തോട്ടത്തിന്റെ വശങ്ങളില്‍ പടര്‍ന്നു കയറുന്ന പച്ചക്കറികളായ കോവല്‍, നിത്യവഴുതന, വാളരിപ്പയര്‍, അമര, ചതുരപ്പയര്‍, പീച്ചില്‍, കുരുത്തോലപ്പയര്‍ എന്നിവ നട്ടാല്‍ സ്ഥലമേറെ ലാഭിക്കാം.
4.ദീര്‍ഘകാലവിളകള്‍ കഴിവതും ഒരുഭാഗത്തായി (വടക്കുഭാഗം) നടണം.
5. തണല്‍ ആവശ്യമായ കാന്താരി, സാമ്പാര്‍ ചീര, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ ദീര്‍ഘകാലവിളകള്‍ക്കിടയില്‍ വളര്‍ത്താം.
6. മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റ് കുഴിയോ അടുക്കളത്തോട്ടത്തില്‍ നിര്‍മിക്കുന്നത് നല്ലതാണ്. പൈപ്പ് കമ്പോസ്റ്റിങ് രീതിയും ഉപകരിക്കും.
7. ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്തായി കൃഷി ചെയ്യരുത് (ഉദാ : തക്കാളി, വഴുതന, മുളക്) അങ്ങനെ ചെയ്താല്‍ രോഗ-കീടബാധകള്‍ എളുപ്പത്തില്‍ ഇവയെ ബാധിക്കുകയും പടര്‍ന്നുപിടിക്കുകയും ചെയ്യും.
8. ദീര്‍ഘകാലം വിളവ് തരുന്ന ഇനം പച്ചക്കറി വിത്തുകള്‍ നടുക, ഉദാഹരണത്തിന് വെണ്ട കൃഷിചെയ്യുമ്പോള്‍ സല്‍ക്കീര്‍ത്തി, സുസ്ഥിര മുതലായവ ഇനങ്ങള്‍ തെരഞ്ഞെടുക്കാം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment