നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും.
വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടമാണ് ടെറസ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. വെയില്‍ ഗുണത്തോടൊപ്പം ദോഷം കൂടിയാണ്, നല്ല ശ്രദ്ധ ഈ സമയത്ത് കൃഷിയില്‍ നല്‍കണം.
1. വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി പോലുള്ളവയും പന്തല്‍ വിളകളായ പാവല്‍, പടവലവും ഈ സമയത്ത് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. ഇവ വെയില്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.
2. ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാം. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കുന്നവയാണിവ. പച്ചച്ചാണകം ഈ കാലാവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
3. രാസവളങ്ങളും കീടനാശിനികളും ഒരു കാരണവശാലുമിപ്പോള്‍ മട്ടുപ്പാവില്‍ ഉപയോഗിക്കരുത്. ഇവ കനത്ത ചൂടില്‍ ചെടികള്‍ നശിക്കാനും ടെറസിന് കേടുപാടുകളുണ്ടാകാനും കാരണമാകും. കര്‍ഷകനും ചിലപ്പോള്‍ ശാരീരിക അസ്വസ്തകളുണ്ടാകാം.
4. നന നിര്‍ബന്ധമാണ്, പറ്റുമെങ്കില്‍ രണ്ടു നേരം. മട്ടുപ്പാവ് കൃഷിയില്‍ നന എളുപ്പമാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ വഴി നന നിയന്ത്രിക്കാം, തുള്ളി നന പോലുള്ളവ ഒരുക്കാം. എന്നാല്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറി നിന്നാലും പ്രശ്‌നമില്ല.
5. പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കണം. എന്നാല്‍ മാത്രമേ അവയില്‍ നിന്നും വേണ്ടത്ര വിളവ് ലഭിക്കൂ.
6. ചൂട് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണലൊരുക്കാം.
7. വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുകയാണ് ഈ സമയത്ത് ഉചിതം.
8. ജൈവമാണെങ്കിലും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ ടെറസിലെത്തി പരിപാലനം നല്‍കുക. കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാന്‍ കഴിയുന്നവയെ അങ്ങനെ ചെയ്യുക.
9. മഴ പെയ്യുന്ന പോലെ സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുക. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യും.
10. കീടങ്ങളുടെ ആക്രമണം ഈ സമയത്ത് കൂടുതലായിരിക്കും. ഇതിനാല്‍ ചെടികള്‍ക്ക് കരുത്ത് പകരാന്‍ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment