മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫെഡറല്‍ ബാങ്ക് എംഡി

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസന സംരംഭങ്ങളും ഉറപ്പാക്കുന്നതിന് ഫെഡറല്‍ ബാങ്കും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച

By Harithakeralam
2025-02-13

തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ് മണിയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസന സംരംഭങ്ങളും ഉറപ്പാക്കുന്നതിന് ഫെഡറല്‍ ബാങ്കും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ബാങ്കിങ്, സംരംഭകത്വ ശാക്തീകരണം, സാമ്പത്തിക അവലോകനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്  ഇരുവരും ചര്‍ച്ച നടത്തി. ബാങ്കിന്റെ എംഡിയായി 2024 സെപ്റ്റംബറില്‍ പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് കെ വി എസ് മണിയന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. വ്യവസായ മന്ത്രി പി രാജീവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് രാജ്യത്തെ പ്രമുഖ വാണിജ്യബാങ്കുകളില്‍ ഒന്നാണ്. സംസ്ഥാനത്തുടനീളം അറുനൂറിലധികം ശാഖകളാണ് ഫെഡറല്‍ ബാങ്കിനുള്ളത്. മൊത്തം  ശാഖകളുടെ  നാല്പതു  ശതമാനം വരുമിത്. പ്രവാസി ഇന്ത്യക്കാര്‍ പണമിടപാടിന് പ്രാഥമിക പരിഗണന നല്‍കുന്നത് ഫെഡറല്‍ ബാങ്കിനാണ്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. കേരളത്തിന്റെ പുരോഗതിയെ മുന്‍നിര്‍ത്തി, ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് മുഖ്യമന്ത്രിയുമായി നടത്തിയതെന്ന് കെ വി എസ് മണിയന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ വളര്‍ച്ചയുടെ  ഭാഗം തന്നെയാണ് ഞങ്ങളുടെയും വളര്‍ച്ച. വിജയവും അതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തമ ബാങ്കിംഗ് പങ്കാളി എന്നതിനപ്പു റത്തേക്ക് സംസ്ഥാനത്തിന്റെ വികസനത്തിനും ശാക്തീകരണത്തിനും ഉത്തേജകമായിക്കൊണ്ട് കേരളത്തിനൊപ്പം വളരുന്നതിന്   തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുക, സംരംഭകരെ ശാക്തീകരിക്കുക, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാനത്തെ നിരവധി വികസന സംരംഭക പദ്ധതികളില്‍ ഫെഡറല്‍ ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ബാങ്കിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രങ്ങളിലൂടെ നിരവധി ആളുകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രം അഞ്ഞൂറിലധികം  പേരാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സഞ്ജീവനി പദ്ധതിയിലൂടെ സംസ്ഥാനത്തെ 600 കാന്‍സര്‍ രോഗികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ലോക ബാങ്കിന്റെ നിക്ഷേപ വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്  ഓഹരി പങ്കാളിത്തമുള്ള ഒരു സ്ഥാപനം കൂടിയാണ് ഫെഡറല്‍ ബാങ്ക്.

ഭിന്നശേഷിക്കാര്‍ക്കിടയിലെ പ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അഞ്ജന്‍ സതീഷ് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം  മണിയന്‍ സമ്മാനിച്ചു. ശൈശവത്തില്‍  ബാധിച്ച ശ്രവണവൈകല്യവും സെറിബ്രല്‍ പാള്‍സിയും  ഒരു വിലങ്ങുതടിയാവാതെ തന്റെ കലാജീവിതം കരുപ്പിടിപ്പിച്ച അനുഗൃഹീത ചിത്രകാരനാണ് അഞ്ജന്‍ സതീഷ്.ബാങ്കിന്റെ തിരുവനന്തപുരം സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഷിജു കെ വി, ഗവണ്മെന്റ് ബിസിനസ് മേധാവി കവിത കെ നായര്‍, സീനിയര്‍ മാനേജര്‍  അനീസ് അഹമ്മദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs