ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി. മധുരപ്പുളിഞ്ചി, കാരമ്പോള എന്നിങ്ങനെ പല പേരുകളുണ്ട് ഈ പഴത്തിന്. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന ഏതു മണ്ണിലും സ്റ്റാര്‍ ഫ്രൂട്ട് നല്ല വിളവ് തരും.
മികച്ച തൈ നഴ്‌സറികളില്‍ നിന്നും വാങ്ങി നടുന്നതാണ് നല്ലത്. എന്നാല്‍ വിത്തുകളില്‍ നിന്നും സ്റ്റാര്‍ ഫ്രൂട്ട് വളര്‍ത്താം. ഈ രീതിയിലാണെങ്കില്‍ വസന്തകാലത്ത് വിത്ത് നടുകയാണ് നല്ലത്. 7-10 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും.നല്ല നീര്‍വാര്‍ച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ തൈ നടാവൂ. കുറഞ്ഞത് 6-7 മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. ടെറസില്‍ ചട്ടികളിലും വളര്‍ത്താം.
നല്ല പോലെ നന നിര്‍ബന്ധമാണ്. ചെടി വളരുന്നതിന് അനുസരിച്ച് വളവും നല്‍കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ നല്ല വളമാണ്. 20- 30 അടി ഉയരത്തില്‍ സാവധാനത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. അതിനാല്‍ നല്ല പോലെ പരിചരണം നല്‍കണം. പഴങ്ങള്‍ മാത്രമല്ല, റോസിപിങ്ക് നിറത്തിലുള്ള പൂക്കളും ആകര്‍ഷകമാണ്. ഇതിനാല്‍ പൂന്തോട്ടത്തിലും സ്ഥാനം നല്‍കാം.
അച്ചാറുണ്ടാക്കുന്നതിനും കറികളില്‍ പുളരസം ലഭിക്കാനും പാനീയങ്ങളുണ്ടാക്കാനും ഈ പഴമുപയോഗിക്കുന്നു. മാത്രമല്ല ഇതിന്റെ സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകള്‍ നീക്കം ചെയ്യാറുമുണ്ട്. വിറ്റാമിന്‍ സി, മംഗ്‌നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. രക്ത സമര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനിതു കഴിക്കുന്നതു സഹായിക്കും. തടികുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന പഴമാണിത്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment