ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ പരിചയപ്പെടാം

By Harithakeralam
2024-07-22

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍ തന്നെയാണ്, മറ്റാരുമല്ല മുകേഷ് അംബാനി. കൈവച്ച മേഖലകളിലെല്ലാം കോടികള്‍ കൊയ്ത അംബാനി തന്നെയാണ് മാമ്പഴ രാജാവ്.

മലയാളി മാംഗോ ഫസ്റ്റ്  

മാങ്ങ ഉത്പാദിപ്പിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്.  40,000 ഹെക്ടര്‍ വിസ്തൃതിയുള്ള കോലാര്‍ ഏറ്റവും കൂടുതല്‍ മാമ്പഴം വളരുന്ന ജില്ലയാണ്.  കേരളത്തില്‍ പാലക്കാട് കൊല്ലങ്കോട്ടുള്ള തോട്ടങ്ങളിലാണ് രാജ്യത്ത് ആദ്യമായി മാങ്ങ വിളയുക. ഇവിടെ നിന്നാണ് സീസണില്‍ വിപണിയിലേക്ക് ആദ്യം മാങ്ങയെത്തുക. ഇതിനാല്‍ മലയാളി മാങ്ങയാണ് ഫസ്റ്റ്. കേരളത്തില്‍ പാലക്കാട്ടാണ് വാണിജ്യ രീതിയില്‍ അധികവും മാങ്ങ വളര്‍ത്തുന്നത്. അല്‍ഫോണ്‍സ മുതല്‍ എത്രയോ ഇനം മാങ്ങകള്‍ നമ്മുടെ നാട്ടിലുണ്ട്. നാടിന്റെയും നാട്ടുകാരുടേയും രാജാവിന്റെയും അമ്പലത്തിന്റെയും പേരില്‍ തുടങ്ങി ഓരോ മാങ്ങള്‍ക്കും വലിയ കഥകളും പറയാനുണ്ട്.

അംബാനിയുടെ തോട്ടം

പെട്രോളും ഇന്റര്‍നെറ്റും പോലുള്ള വന്‍കിട ബിസിനസ് ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയെ നമുക്കെല്ലാമറിയാം. എന്നാല്‍ മാമ്പഴ കര്‍ഷകനായ മുകേഷ് അംബാനിയെ അത്ര പിടിയുണ്ടാകില്ല. ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം മുകേഷ് അംബാനിയുടെ പേരിലാണ്. ഏറ്റവും കൂടുതല്‍ മാമ്പഴ കയറ്റുമതിക്കാരനും മുകേഷ് അംബാനി തന്നെ. കൃഷി വലിയ നഷ്ടമായ ഇക്കാലത്ത് ഒന്നും കാണാതെ അംബാനി ഈ വഴിക്ക് വണ്ടിയോടിക്കില്ലല്ലോ... തൊണ്ണൂറുകളുടെ അവസാനത്തില്‍ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ വന്‍തോതില്‍ മലിനീകരണ പ്രശനം നേരിട്ടിരുന്നു. റിഫൈനറി മൂലമുണ്ടാകുന്ന വന്‍ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് റിലയന്‍സിന് മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. പരിസ്ഥിതിയോട് ഇണങ്ങി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളൊരുക്കാനായി ആലോചന.

മാമ്പഴ പറുദീസ

റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാനായി  റിലയന്‍സ് തീരുമാനം. റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് റിലയന്‍സ് 600 ഏക്കറില്‍, 200 ഇനത്തില്‍പ്പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴ തൈകള്‍ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ  എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്.  മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ സൃഷ്ടിച്ച മാമ്പഴത്തോട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലഖിബാഗ് അമ്രായീ എന്ന പേരുകൂടി മുകേഷ് അംബാനി ചേര്‍ത്തത്. കേസര്‍, അല്‍ഫോന്‍സോ, രത്ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യന്‍ ഇനങ്ങളല്ലാതെ യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള ടോമി അറ്റ്കിന്‍സ്, കെന്റ്, ഇസ്രായേലില്‍ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും ഈ തോട്ടത്തിലുണ്ട്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രയി പ്രതിവര്‍ഷം 127 ഇനം മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.  ഈ മാമ്പഴങ്ങളും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. മാമ്പഴം വിറ്റിട്ടെങ്കിലും അംബാനി ജീവിക്കുമെന്ന് ഉറപ്പാണ്.

തിരിച്ചടിയായി കാലാവസ്ഥ

ഇന്ത്യയുടെ മാമ്പഴപ്പെരുമയ്ക്ക് കാലാവസ്ഥ വ്യതിയാനം വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഈ സീസണില്‍ ചൂട് കൂടിയത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചു. സുലഭമായി മാര്‍ക്കറ്റില്‍ വിവിധ തരം മാങ്ങകള്‍ ലഭിക്കുന്ന സമയത്ത് ഉത്പാദനക്കുറവ് പ്രകടമായിരുന്നു.

Leave a comment

ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് അഥവാ സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…

By Harithakeralam
സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നു

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
വാഴക്കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ  വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു.…

By Harithakeralam
രോഗ-കീട ബാധയില്‍ വലഞ്ഞ് വാഴക്കര്‍ഷകര്‍

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.…

By Harithakeralam
പേരുകള്‍ പലവിധമെങ്കിലും ഗുണത്തില്‍ മുന്നില്‍

ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി,…

By Harithakeralam
ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍…

By Harithakeralam
വാഴയില്‍ പിണ്ടിപ്പുഴുവും മാണം അഴുകലും

മഴ ശക്തമായതിനാല്‍ വലിയ നഷ്ടം നേരിടുന്നത് വാഴ കര്‍ഷകരാണ്. ലഭ്യത കുറഞ്ഞതോടെ നേന്ത്രപ്പഴത്തിനും ചെറുപഴത്തിനും നല്ല വിലയുമുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി വളര്‍ന്നു വരുന്ന വാഴയിലാണ് കര്‍ഷകന് പ്രതീക്ഷ. എന്നാല്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs