ഡെങ്കിപ്പനി മുതല്‍ നിപ വരെ; പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നു. ഈ അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്.

By Harithakeralam
2024-07-21

പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് നമ്മുടെ നാട്. ഏറെ കൊട്ടിഘോഷിച്ച കേരള മോഡലൊക്കെ എവിടെ പോയെന്ന് കണ്ടറിയണം. മഴക്കാല ശുചീകരണം പാളിയും മാലിന്യം നിര്‍മാജനം വേണ്ട പോലെ നടക്കാത്തതും സംഗതി ഗുരുതരമാക്കിയിരിക്കുന്നു. നിപ മൂലം മലപ്പുറത്ത് ഒരു കുട്ടിക്ക് ജീവിന്‍ നഷ്ടമായി കഴിഞ്ഞു. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നു. ഈ അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.

മുട്ട

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പ്രധാനമാണ്. മുട്ട ഏറെ അനുയോജ്യമാണിതിന്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി, സിങ്ക്, സെലിനിയം, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രാതലില്‍ മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആയോ എല്ലാം കഴിക്കാവുന്നതാണ്.

മധുരക്കിഴങ്ങ്

പണ്ടു കാലത്ത് മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നായിരുന്നു മധുരക്കിഴങ്ങ്. ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കാനിതു സഹായിക്കും. കാല്‍സ്യം, മഗ്‌നീഷ്യം, തയാമിന്‍, സിങ്ക്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ കൂടുതലും കൊഴുപ്പ് കുറവും ആയതിനാല്‍, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

ഓട്‌സ്

ഓട്സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയ പ്രധാന പോഷകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിരിക്കുന്നു. നാരുകളും ബീറ്റാ-ഗ്ലൂക്കനും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികള്‍  

നമ്മുടെ നാട്ടിലുണ്ടാകുന്ന പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും ധാരാളം കഴിക്കണം. ചേന, ചേമ്പ് പോലുള്ള ഇടയ്ക്ക കഴിക്കുന്നതു വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്ന പച്ചക്കറികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇലക്കറികള്‍

ചീര, മുരിങ്ങ പോലുള്ള ഇലക്കറികള്‍ രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കെലെങ്കിലും ഇലക്കറികള്‍ ശീലമാക്കാം.

Leave a comment

രക്ത സമര്‍ദം കുറയ്ക്കാന്‍ അഞ്ച് പച്ചക്കറികള്‍

ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്‌ട്രോക്ക് പോലുള്ള മാരക പ്രശ്‌നങ്ങള്‍  പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…

By Harithakeralam
കോഴിയിറച്ചി കഴിക്കുമ്പോള്‍ സൂക്ഷിക്കൂ; മരുന്നുകളെ മറികടക്കുന്ന ബാക്റ്റീരിയകള്‍ ഇറച്ചിയിലുണ്ടെന്ന് പഠനം

ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…

By Harithakeralam
അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍

സൗത്ത് ഇന്ത്യയില്‍ ആദ്യമായി  അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍  (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…

By Harithakeralam
മറവി പ്രശ്‌നമാകുന്നുണ്ടോ...? തലച്ചോറിനും വേണം വ്യായാമം

മറവി വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
തൊണ്ട വേദനയുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…

By Harithakeralam
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍

കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…

By Harithakeralam
ആകര്‍ഷകമായ ചര്‍മത്തിനും മുടിയ്ക്കും ബദാം ശീലമാക്കാം

കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…

By Harithakeralam
വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs