വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും പപ്പായ, വാഴ പോലുള്ള പഴങ്ങളിലും എന്തിന് തെങ്ങിലും കവുങ്ങിലും വരെ ഈ പ്രശ്നമുണ്ട്. ഇതിനെല്ലാം കാരണം ഒന്നുമാത്രം, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവ്.
നല്ലപോലെ വളമിട്ട് കീടങ്ങളെ ഓടിച്ചു വളര്‍ത്തിയ പച്ചക്കറിച്ചെടികളില്‍ വികൃത രൂപത്തില്‍ കായ്കളുണ്ടാകുന്നത് പലരും നേരിടുന്ന അവസ്ഥയാണ്. വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും പപ്പായ, വാഴ പോലുള്ള പഴങ്ങളിലും എന്തിന് തെങ്ങിലും കവുങ്ങിലും വരെ ഈ പ്രശ്നമുണ്ട്. ഇതിനെല്ലാം കാരണം ഒന്നുമാത്രം, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവ്. എത്രയധികം കറിയുണ്ടാക്കിയാലും ഒന്നോ രണ്ടോ സ്പൂണ്‍ ഉപ്പിട്ടില്ലെങ്കില്‍ രുചിയുണ്ടാകില്ലല്ലോ... അതു പോലെ തന്നെയാണ് ബോറോണിന്റെ കാര്യവും. നന്നായി വളവും പരിചരണവും നല്‍കിയിട്ടും കാര്യമില്ല, ബോറോണ്‍ ഇല്ലെങ്കില്‍ ഫലവുമില്ല.
എല്ലായിനം പച്ചക്കറികളിലും പപ്പായ, വാഴ പോലുളള പഴവര്‍ഗങ്ങള്‍ക്കും നിര്‍ബന്ധമായും ബോറോണ്‍ ആവശ്യമാണ്. നമ്മുടെ മണ്ണില്‍ ബോറോണിന്റെ അളവ് കുറവുമാണ്. ബോറാക്സ് എന്ന പേരില്‍ ഈ സൂക്ഷ്മ മൂലകം അറിയപ്പെടും. കിലോയ്ക്ക് 100 മുതല്‍ 150 രൂപവരെയാണ് വില. ജൈവവളങ്ങളോടൊപ്പം ഇവ ഇടയ്ക്കിടെ നിര്‍ബന്ധമായും നല്‍കണം.
1. പച്ചക്കറികള്‍ക്ക് നട്ട് 10 ദിവസം കഴിഞ്ഞാല്‍ ബോറോക്സ് നല്‍കാം. അഞ്ച് ഗ്രാം ബോറോക്സ് അരകിലോ കമ്പോസ്റ്റിലോ ഉണങ്ങിപ്പൊടിഞ്ഞ ചാണകത്തിലോ ചേര്‍ത്ത് തടത്തിലിട്ട് ഇളക്കി കൊടുക്കുക. 15 ദിവസത്തെ ഇടവേളകളില്‍ ഇതാവര്‍ത്തിക്കുക.
2. പപ്പായയ്ക്ക് 10 ഗ്രാം ബോറോക്സ് ചാണകപ്പൊടിയോടൊപ്പം ചേര്‍ത്ത് മാസത്തിലൊരു തവണ നല്‍കുക.
3. തെങ്ങില്‍ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കാം. 150 ഗ്രാം നേരിട്ട് തടത്തിലിട്ടു കൊടുത്താല്‍ മതി. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും നല്‍കുന്നതാണ് നല്ലത്. കവുങ്ങിന് 50 ഗ്രാമാണിട്ടു കൊടുക്കേണ്ടത്. തേങ്ങയുടെ വലിപ്പം കുറയുക, ആകൃതിയിലുള്ള വ്യത്യാസം, അടയ്ക്കയുടെ തലപ്പ് വിണ്ടു കീറുക തുടങ്ങിയ പ്രശ്നങ്ങള്‍ ബോറോണിന്റെ അഭാവം മൂലമാണ്.
4. വാഴ നടുമ്പോള്‍ തന്നെ മറ്റു ജൈവവളങ്ങളോടൊപ്പം കുഴിയിലിട്ടു കൊടുക്കാം. ഒരു കുഴിയില്‍ 10 ഗ്രാം എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. വാഴയുടെ ഇലകള്‍ ചുക്കി ചുളിഞ്ഞു പൊട്ടുന്നതിന് ഇതൊരു പ്രതിവിധിയാണ്. കുലയിലെ എല്ലാ പഴത്തിനും ഒരേ വലിപ്പം ലഭിക്കാനും ബോറോക്സ് നല്‍കുന്നതു സഹായിക്കും.
5. രണ്ടു ഗ്രാം ബോറോക്സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ചെറുനാരങ്ങയുടെ നീരും രണ്ടു തുള്ളി ഷാംപൂ കൂടി ചേര്‍ത്ത് സ്േ്രപ ചെയ്യുന്നതും നല്ല ഗുണം നല്‍കും.
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment