മനുഷ്യന് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരം മാമ്പഴങ്ങള്‍ കഴിക്കുന്നതിലൂടെയുണ്ടാകുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ തിരിച്ചറിയുന്നത് ഇങ്ങനെയാണ്.
മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന പരാതി പലരും പറയുന്നുണ്ട്. മനുഷ്യന് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരം മാമ്പഴങ്ങള്‍ കഴിക്കുന്നതിലൂടെയുണ്ടാകുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ തിരിച്ചറിയുന്നത് ഇങ്ങനെയാണ്.
1. സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂര്‍ണമായി മഞ്ഞ നിറമുണ്ടാകും. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ചവയില്‍ ചില സ്ഥലങ്ങളില്‍ മാത്രമാകും മഞ്ഞ നിറം.
2. കൃത്രിമമായി പഴുപ്പിച്ചവയില്‍ കറുത്ത പാടുകള്‍ ഉണ്ടാകും.
3. മാങ്ങയില്‍ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയില്‍ ലഭിക്കില്ല.
4. സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തില്‍ മുറിക്കാനാകും. എന്നാല്‍ മറ്റുള്ളവ എളുപ്പത്തില്‍ മുറിക്കാന്‍ സാധിക്കില്ല.
5. കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റില്‍ പൊങ്ങിക്കിടക്കും. എന്നാല്‍ മറ്റുള്ളവ വെള്ളത്തില്‍ മുങ്ങി അടിയിലേക്കു പോകും.
1. ഇത്തരം മാങ്ങകള്‍ കഴിച്ചാല്‍ ത്വക്കില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
2. ശ്വാസ തടസ്സം, തൊണ്ട വേദന, ചുമ എന്നിവയ്ക്കും കാരണാകും.
3. ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
4. ഇത്തരം വസ്തുക്കള്‍ സ്ഥിരമായി ശരീരത്തിലെത്തുന്നത് കാന്‍സറിന് വരെ കാരണമാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment