മഴ മാറിയാല്‍ പച്ചക്കറിക്കൃഷിയില്‍ സജീവമാകാം; ഓര്‍ത്തിരിക്കണം ഇക്കാര്യങ്ങള്‍

മഴമാറി പച്ചക്കറിക്കൃഷിയില്‍ സജീവമാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.

By Harithakeralam
2024-07-24

അനുഭവത്തില്‍ നിന്നുമാണ് കൃഷി പഠിക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് ഏറെ സഹായകമാണ്. മഴമാറി പച്ചക്കറിക്കൃഷിയില്‍ സജീവമാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.

1. പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില കൂടെ ഇട്ടു വയ്ക്കുക. കീടബാധ തടയാം.

2. വിത്തുകളുടെ പുറത്ത് വെളിച്ചെണ്ണയുടെ ഒരാവരണം കൊടുത്താല്‍ കിട ശല്യം കുറയും.

3. പലതരം വിത്തുകളുടെയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ച ഇല കൂടി വിത്തിനൊടൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.

4.ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.

5. വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം. അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.

6.  പാവല്‍, പടവലം എന്നിവ പഴുക്കുന്നതിന് തൊട്ടുമുമ്പു വിത്തിനെടുക്കണം.

7. അമര, ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞു കൊണ്ടാല്‍ യഥാസമയം  കായിക്കും.  ഇവ ഒരോ വര്‍ഷവും നടേണ്ടതില്ല. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. മീനത്തില്‍ പെയ്യുന്ന 'മഴക്ക് താനെ കിളിര്‍ത്തു കൊള്ളും.

8. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ചു സൂക്ഷിച്ചാല്‍ കീട രോഗാക്രമണം കുറയും.

9. വത്തല്‍മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടി നോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീട ശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുളനശിക്കയുമില്ല.

10.  മത്തന്‍ വിത്ത് സെപ്റ്റമ്പര്‍ ഒക്ടോബറില്‍ നടുക. മഞ്ഞളിപ്പ് രോഗ സാധ്യത കുറയും.

Leave a comment

മത്തനും പയറും നശിപ്പിക്കാന്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍

ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…

By Harithakeralam
കീട-രോഗബാധയില്‍ വലഞ്ഞ് വഴുതനക്കര്‍ഷകര്‍

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…

By Harithakeralam
തക്കാളിച്ചെടികളെ സംരക്ഷിക്കാം: നല്ല വിളവ് നേടാം

തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…

By Harithakeralam
പാവലിന്റെ ഇലയ്ക്ക് മഞ്ഞ നിറം: പ്രതിരോധ നടപടികള്‍ സ്വീകരിക്കാം

വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…

By Harithakeralam
വെണ്ടയില്‍ ഇലത്തുള്ളന്‍, കുരുമുളകിന് മഗ്നീഷ്യത്തിന്റെ കുറവ്

അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…

By Harithakeralam
വേനല്‍ക്കാലത്തെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം; തെങ്ങിനും വെള്ളരി വര്‍ഗങ്ങള്‍ക്കും പ്രത്യേക പരിചരണം

ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…

By Harithakeralam
പച്ചക്കറികള്‍ക്കുള്ള വളം അടുക്കളയില്‍ നിന്നും

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs