ദാരിദ്ര്യം മറച്ചു വയ്‌ക്കേണ്ടതല്ല, മാറ്റിയെടുക്കപ്പെടേണ്ടതാണ്: മന്ത്രി പി. പ്രസാദ്

2025 നവംബര്‍ 1 ആകുമ്പോഴേക്കും അതി ദരിദ്രരില്ലാത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

By Harithakeralam
2023-12-19

കൊല്ലം: ലോക രാഷ്ട്രങ്ങള്‍ പങ്കെടുത്ത G20 വേദിയായ ഡല്‍ഹിയില്‍ രാഷ്ട്രതലവന്മാര്‍ എത്തിയപ്പോള്‍ ചേരിയിലും മറ്റും വസിക്കുന്ന അതിദരിദ്രരെ മറച്ചുവയ്ക്കാന്‍ മതിലുകളും ബോര്‍ഡുകളും ആണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചതെങ്കില്‍ അതി ദരിദ്രരെ ദാരിദ്ര്യത്തിന്റെ പടിയില്‍ നിന്നും പിടിച്ചു യര്‍ത്തുവാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലയിലെ നവ കേരള സദസിന്റെ ആദ്യ വേദിയായ പത്തനാപുരത്ത് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 നവംബര്‍ 1 ആകുമ്പോഴേക്കും അതി ദരിദ്രരില്ലാത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴര വര്‍ഷത്തെ ഭരണത്തിലൂടെ 47.8% അതി ദരിദ്രരെ ദാരിദ്ര്യത്തിന്റെ പടിയില്‍ നിന്നും  മോചിപ്പിക്കുവാനാ യിട്ടുണ്ട്. 64006 കുടുംബങ്ങള്‍ ആയിരുന്നു പ്രഥമ പരിഗണനയില്‍ ഉണ്ടായിരുന്നത്.ഓരോ വര്‍ഷം കഴിയുന്തോറും ഈ കണക്കില്‍ പുരോഗതി ഉണ്ടായി വരികയാണ്. രാജ്യത്തെ അതി ദരിദ്രരുടെ അളവ് 25 ശതമാനമാണെങ്കില്‍ സംസ്ഥാനത്ത് അത് 0.7% മാത്രമാണ്.

നവകേരളമെന്നാല്‍ അതി ദരിദ്രരില്ലാത്ത കേരളമെന്നാണ് അര്‍ത്ഥം,അതുപോലെ തന്നെ നവ കേരളമെന്നാല്‍ ഭവനരഹിതരില്ലാത്ത കേരളം എന്നുമര്‍ത്ഥം. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് 356108 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇതില്‍ വെറും മൂന്നിലൊന്നില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കേന്ദ്ര വിഹിതമായ എഴുപത്തിരണ്ടായിരം രൂപ കിട്ടിയത്,എന്നാല്‍ മുഴുവന്‍ പേര്‍ക്കും നാലുലക്ഷം രൂപയാണ് സംസ്ഥാനം നല്‍കിയത്. ആദിവാസികള്‍ക്ക് 6 ലക്ഷം രൂപയും.  നവകേരളം എന്നാല്‍ ഭൂരഹിതര്‍ ഇല്ലാത്ത കേരളമെന്നും അര്‍ത്ഥമുണ്ട്. ഇത്തരത്തില്‍ സമസ്ത മേഖലകളിലും വികസനം കൊണ്ടെത്തിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചെറിയൊരു പക്ഷം ബഹിഷ്‌കരണം നടത്തുന്നത് ജനങ്ങള്‍ അവരെ തിരസ്‌കരിച്ചതിന്റെ പേരില്‍ മനോനില തെറ്റിയത് കൊണ്ട് മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs