ആരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായി ചികിത്സ നേടുന്നതിനൊപ്പം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാലേ രക്ത സമര്‍ദത്തെ നിയന്ത്രിക്കാന്‍ പറ്റൂ. ഇതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
അമിത രക്ത സമര്‍ദം കാരണം യുവാക്കള്‍ അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയില്‍ വന്ന മാറ്റവും മുതല്‍ തൊഴിലിടത്തെയും കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ വരെ രക്ത സമര്‍ദം ഉയരാന്‍ കാരണമാണ്. ആരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായി ചികിത്സ നേടുന്നതിനൊപ്പം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാലേ രക്ത സമര്‍ദത്തെ നിയന്ത്രിക്കാന്‍ പറ്റൂ. ഇതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
1. തക്കാളി ജ്യൂസ്
പൊട്ടാസ്യവും ലൈക്കോപിനും അടങ്ങിയ തക്കാളി ജ്യൂസ് ഉയര്‍ന്ന രക്ത സമര്‍ദത്തെ പ്രതിരോധിക്കും. രാവിലെ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്.
2. കാരറ്റ് ജ്യൂസ്
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൃത്രിമ മധുരം ചേര്‍ക്കാതെ കാരറ്റ് ജ്യൂസ് കുടിക്കുന്നതാണ് നല്ലത്.
3. ബീറ്റ്‌റൂട്ട്
നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. വലിയ വിലയില്ലാതെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്.
4. ഓറഞ്ച്
ഫൈബറും വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
5. വെള്ളരിക്ക
വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. ചൂടുള്ള കാലാവസ്ഥയില്‍ വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിനും ഏറെ നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment