ഗുണമേന്മയില്‍ ലോക നിലവാരം പുലര്‍ത്തിയ വയനാടന്‍ റോബസ്റ്റ കാപ്പി അര്‍ഹമായ രീതിയില്‍ പ്രചരിപ്പിക്കുമെന്ന് കോഫി ബോര്‍ഡ് സെക്രട്ടറി എന്‍. ജഗദീഷ.
കല്‍പ്പറ്റ : ഗുണമേന്മയില്‍ ലോക നിലവാരം പുലര്‍ത്തിയ വയനാടന്‍ റോബസ്റ്റ കാപ്പി അര്‍ഹമായ രീതിയില്‍ പ്രചരിപ്പിക്കുമെന്ന് കോഫി ബോര്‍ഡ് സെക്രട്ടറി എന്‍. ജഗദീഷ. കര്‍ഷകരുടെ തോട്ടങ്ങളില്‍ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങള്‍ വികസിപ്പിക്കും. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകകയായിരുന്നു .
ബാംഗ്ലൂരില്‍ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര കാപ്പി കര്‍ഷകര്‍ക്ക് ഒരവസരമായിരുന്നു. ഇന്ത്യയില്‍ ഈ സമ്മേളനം കണ്ടറിഞ്ഞ് അവര്‍ക്ക് ഏറെ പഠിക്കാന്‍ കഴിഞ്ഞു. ഈ അനുഭവ പാഠം ഉള്‍കൊണ്ട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ മാതൃകാ പദ്ധതികളുമായി വന്നാല്‍ കോഫി ബോര്‍ഡിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
മറ്റു രാജ്യങ്ങള്‍ക്കൊപ്പം ലോക വിപണിയില്‍ മത്സരിക്കാന്‍ ഉള്ള അവസരങ്ങളും കര്‍ഷകര്‍ക്കായി ഒരുക്കും. ഇപ്പോള്‍ ഉയര്‍ന്ന കാപ്പി വില താല്‍ക്കാലിക സന്തോഷം മാത്രമാണ് .ഉയര്‍ന്ന വിലയും വരുമാന സ്ഥിരതയും ഉണ്ടാകണമെങ്കില്‍ വിളവെടുപ്പിലും വിളവെടുപ്പാനന്തരവും കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തണലില്‍ വളരുന്നുവെന്നതാണ് വയനാടന്‍ റോബസ്റ്റ കാപ്പിയുടെ പ്രത്യേകത. തണലില്‍ വിളയുന്ന റോബസ്റ്റ കാപ്പിക്ക് ആഗോള തലത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ ഗുണമേന്മ വര്‍ദ്ധിപ്പിച്ചാല്‍ കൂടിയ വില ലഭിക്കും. ഗവേഷണ പരമായ ആശയങ്ങള്‍ കൊണ്ട് വരുന്ന സംരംഭകരെയും കര്‍ഷകരെയും കോഫി ബോര്‍ഡ് സഹായിക്കും.
ലോകത്ത് ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളിലാണ് കാപ്പിയില്‍ പ്രധാനമായും ഗവേഷണം നടക്കുന്നത്. ഇന്ത്യയില്‍ കോഫി ബോര്‍ഡിന്റെ തോട്ടങ്ങളില്‍ മാത്രമാണ് ഗവേഷണം ഇതു വരെ നടന്നിരുന്നത് ഈ വര്‍ഷം മുതല്‍ ഗവേഷണം കര്‍ഷകരുടെ തോട്ടങ്ങളിലേക്കും വ്യാപിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ കോഫി ബോര്‍ഡിനെ സന്നദ്ധത അറിയിക്കണം. വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ നൂതനമായ ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടന്നും ഇക്കാര്യത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. എന്‍. കറുത്ത മണി, കോഫി ബോര്‍ഡ് മെമ്പര്‍മാരായ അരിമുണ്ട സുരേഷ്, കെ. കെ. മനോജ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment