പ്രമേഹം നിയന്ത്രിക്കാം, പൊണ്ണത്തടി കുറയ്ക്കാം: ശീലമാക്കാം ഈ പച്ചക്കറികള്‍

അമിതമായി മധുരവും ഉപ്പുമെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവാക്കുന്നത്.

By Harithakeralam
2025-04-07

നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അമിതമായി മധുരവും ഉപ്പുമെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവാക്കുന്നത്. നാരുകള്‍ ധാരാളമുള്ള നമുക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ചില പച്ചക്കറികള്‍ നോക്കാം.

ഗുണങ്ങള്‍

രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തില്ലെന്നതാണ് പ്രധാന ഗുണം, ഇതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ദഹനത്തിന് ഏറെ നല്ലതാണ്, കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. വിശപ്പ് കുറയ്ക്കും, ഇതിനാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ഇതോടെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയും. വണ്ണം കുറയ്ക്കാന്‍ ഏറെ സഹായിക്കും.  

1. ബ്രൊക്കോളി

ശീതകാല പച്ചക്കറിയായ ബ്രൊക്കോളി ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം കാബേജിനും കോളിഫഌവറിനുമൊപ്പം ബ്രൊക്കോളിയും ഇടം കണ്ടെത്തി കഴിഞ്ഞു. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.6 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. സലാഡ് തയാറാക്കാന്‍ ഏറെ നല്ലതാണിത്.

2. ക്യാരറ്റ്  

ജ്യൂസായും പച്ചയ്ക്കും പാകം ചെയ്തുമെല്ലാം കഴിക്കാവുന്ന പച്ചക്കറിയാണ് ക്യാരറ്റ്. വലിയ വിലയുമില്ല താനും, ഏതു കാലത്തും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. 100 ഗ്രാം ക്യാരറ്റില്‍ 2.8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 39 ആണ്. ഇതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.

3. ചീര  

ചീരയുടെ ഗുണങ്ങള്‍ പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ ചീര ഉപയോഗിക്കുന്നു.  100 ഗ്രാം ചീരയില്‍ 2.2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധി ശക്തിക്കുമെല്ലാം ചീര നല്ലതാണ്.

4. മധുരക്കിഴങ്ങ്  

പണ്ടു കാലത്ത് നമ്മുടെ പ്രിയപ്പെട്ട വിഭവമായിരുന്നു മധുരക്കിഴങ്ങ് പുഴുങ്ങിയത്. ഷവര്‍മയും കുബൂസുമെല്ലാം തീന്‍മേശ കീഴടക്കിയതോടെ മധുരക്കിഴങ്ങ് പോലുള്ളവ പടിക്ക് പുറത്തായി. എന്നാലിതു പോലെ മനുഷ്യനെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ലെന്നു തന്നെ പറയാം. 100 ഗ്രാം മധുരക്കിഴങ്ങില്‍ 3 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്കും  കഴിക്കാം.  

5. ഗ്രീന്‍ പീസ്  

പലതരം കറികള്‍ നാം ഗ്രീന്‍ പീസ് ഉപയോഗിച്ച് തയാറാക്കാറുണ്ട്. 100 ഗ്രാം ഗ്രീന്‍ പീസില്‍ 5.7 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs