പോഷക സമൃദ്ധി മിഷന്‍: കൃഷിയിലൂടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

കാര്‍ഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോഷക പ്രാധാന്യമുള്ള വിളകള്‍ ഉത്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് 'പോഷകസമൃദ്ധി മിഷന്‍' കൃഷി വകുപ്പ് രൂപീകരിച്ചു.

By Harithakeralam
2023-09-14

കാര്‍ഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോഷക പ്രാധാന്യമുള്ള വിളകള്‍ ഉത്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് 'പോഷകസമൃദ്ധി മിഷന്‍' കൃഷി വകുപ്പ് രൂപീകരിച്ചു. ഉല്‍പാദനം, വിപണനം, മൂല്യവര്‍ദ്ധനവ്, പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. രൂപീകരണം സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിച്ച് 2026-27ല്‍ ലക്ഷ്യത്തിലെത്തുന്ന തരത്തില്‍ പ്രത്യേക ക്യാമ്പയിന്‍ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ കാര്‍ഷിക, ആരോഗ്യ, സാമൂഹിക മേഖലകളില്‍ പുരോഗതി നേടുന്നതിനും, വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇതുവഴി സാധ്യമാകും. വിവിധ വിളകളുടെ ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി വിഭജിച്ചുകൊണ്ട് ഓരോ ഘട്ടത്തിലും ആവശ്യമായ സമഗ്ര ഇടപെടലുകള്‍ നടത്തുക, കാര്‍ഷിക മേഖലയെ ആധാരമാക്കി പ്രാദേശിക സാമ്പത്തിക വികസനം ആസൂത്രണം ചെയ്തു കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക, കാര്‍ഷിക പാരിസ്ഥിതിക മേഖലയെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ദേശീയതലത്തിലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യൂട്രീഷന്‍ പ്ലേറ്റ് തയ്യാറാക്കുക തുടങ്ങിയവ ഈ പദ്ധതിയുടെ സവിശേഷതകളാണ്. കൃഷി, ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 25 ലക്ഷം കുടുംബങ്ങളെയും 2026-27 സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കുവാന്‍ ലക്ഷ്യം വക്കുന്നു.

പച്ചക്കറി, പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറു ധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ അവശ്യ അളവിലുള്ള ഉപയോഗത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക, പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, പോഷക പ്രാധാന്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉപയോഗവും വ്യാപകമാക്കുക, പയര്‍ വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം ആരോഗ്യ സൂചികയ്ക്ക് അനുസൃതമായി വര്‍ദ്ധിപ്പിക്കുക, കൂണ്‍ കൃഷിയും കൂണ്‍ അടിസ്ഥാനമാക്കിയ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക, ഉത്തമ കൃഷി രീതികളിലൂടെയും ജൈവകൃഷി രീതികളിലൂടെയും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക, പോഷക ഭക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ജീവിതശൈലി രോഗങ്ങളില്‍ നിന്നും വിമുക്തി നേടുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സംസ്ഥാന പദ്ധതികളും കേന്ദ്ര ആവിഷ്‌കൃത പദ്ധതികളും ഫലപ്രദമായി കൂട്ടി യോജിപ്പിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദ് ആസ്ഥാനമായ ഐസിഎആര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി കൃഷിവകുപ്പ് ധാരണ പത്രം ഒപ്പു വയ്ക്കും. കൃഷി സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ സംസ്ഥാനതല നോഡല്‍ ഓഫീസറും കൃഷി ഡയറക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസറും ആയിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs