കൃഷിക്കൂട്ടങ്ങള്‍ പുതിയൊരു കാര്‍ഷിക സംസ്‌കൃതി സൃഷ്ടിക്കും : മുഖ്യമന്ത്രി

കൃഷിക്കൂട്ടങ്ങള്‍ കേരളത്തില്‍ പുതിയ കാര്‍ഷിക സംസ്‌കാരം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

By Harithakeralam
2023-05-16

പെരിന്തല്‍മണ്ണ : ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട കൃഷിക്കൂട്ടങ്ങള്‍ കേരളത്തില്‍ ഒരു പുതിയ കാര്‍ഷിക സംസ്‌കാരം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി AIMS പോര്‍ട്ടല്‍ മുഖേന 20000 കൃഷിക്കൂട്ടങ്ങളുടെ പഞ്ചായത്തുതല രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും മൂല്യവര്‍ദ്ധനമേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടേയും സേവനമേഖലയിലെ 200 യന്ത്രവല്കൃത കൃഷിക്കൂട്ടങ്ങളുടേയും സംസ്ഥാനതല പ്രവര്‍ത്തന ഉല്‍ഘാടനം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


പഴം പച്ചക്കറി മേഖലയില്‍ കേരളം സ്വയം പര്യാപ്തതിയിലേക്ക് നീങ്ങുകയാണ്. ചെറു ധാന്യങ്ങളുടെ കൃഷിയിലും ഗണ്യമായ ഉല്‍പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വില സ്ഥിരത ഫണ്ട് 600 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇത് കര്‍ഷകന് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാന്‍ സഹായകമാകും. ശാസ്ത്രീയമായ കൃഷിരീതിയും കാര്‍ഷിക ഉത്പന്ന ശേഖരണവും, സംസ്‌കരണവും വ്യാവസായിക പ്രാധാന്യമുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും  സമയബന്ധിതമായി നടപ്പാക്കുകയും വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ വഴി വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും. കൃഷി വകുപ്പിന് പുറമേ 11 മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സേവനവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും നവീന കൃഷി രീതികളും ഉത്പാദന വര്‍ദ്ധനവ് യാഥാര്‍ത്ഥ്യമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ കാര്‍ഷികരംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതനുസരിച്ച് കര്‍ഷക സമൂഹം മാറേണ്ടതുണ്ട്. പുതിയ കാലത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും വിപണനവും ചെയ്യാന്‍ ശ്രദ്ധിക്കണം - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

2023 ല്‍ 5000 ല്‍ പരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൃഷിക്കൂട്ടങ്ങള്‍ വഴി ഉണ്ടാക്കും. 2026 ഓടുകൂടി ഇതിന്റെ ഭാഗമായി പുതിയ മൂന്നുലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും കൃഷിമന്ത്രി പി.പ്രസാദ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഓരോ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കൃത്യമായി വിപണനം ചെയ്യുന്നതിന് ആവശ്യമായ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം എന്നതില്‍ നിന്ന് അനവധി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രീതിയിലേക്ക് കൃഷിഭവന്‍ ഉയര്‍ന്നു കഴിഞ്ഞു.  കേരളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുക തന്നെ ചെയ്യും. കൃഷിക്കാര്‍ക്കും പ്രത്യേകിച്ച് കാര്‍ഷിക മേഖലയ്ക്കും ഉജ്ജ്വലമായ ഒരു ഉണര്‍വ് പകരുന്നതായിരിക്കുമിതെന്നും മന്ത്രി വ്യക്തമാക്കി. 


ചടങ്ങില്‍ ഉല്‍പ്പന്ന പ്രദര്‍ശന ഉദ്ഘാടനം കായിക  മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ എം. എല്‍. എ നജീബ് കാന്തപുരം, എം. പി.അബ്ദുള്‍ സമദ് സമദാനി എംപി., മുതിര്‍ന്ന കര്‍ഷകന്‍ ചക്കന്‍ ചെമ്പ്രംപള്ളിയാലില്‍ എന്നിവര്‍ മുഖ്യ അതിഥികളായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ- ജനപ്രതിനിധികള്‍, കര്‍ഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ ബി.അശോക് സ്വാഗതവും കൃഷിവകുപ്പ് ഡയറക്ടര്‍ അഞ്ചു കെ എസ് നന്ദിയും പറഞ്ഞു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs