പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

തടത്തില്‍ മൂന്ന് - നാല് പിടി കുമ്മായമോ നീറ്റ് കക്കാ പൊടിച്ചതോ ഇട്ട് തടം നന്നായി ഇളക്കിയതിന് ശേഷം ശേഷം മൂന്ന് - നാല് ദിവസം കഴിഞ്ഞ് വേണം തൈ നടാന്‍.

By Harithakeralam
2023-12-25

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍ മണ്ണിലെ PH പരിശോധിച്ച്  ന്യൂട്രലാക്കാന്‍ ശ്രമിക്കുക. മണ്ണിലെ പിച്ച് നോര്‍മ്മലിലേയ്ക്ക് എത്തിക്കുക അതായത് ഏഴിലേയ്ക്ക് എത്തിക്കുക. ഇതിനായി  തടത്തില്‍  മൂന്ന് - നാല് പിടി കുമ്മായമോ നീറ്റ് കക്കാ പൊടിച്ചതോ ഇട്ട്  തടം നന്നായി ഇളക്കിയതിന് ശേഷം ശേഷം  മൂന്ന് - നാല് ദിവസം കഴിഞ്ഞ്  വേണം തൈ നടാന്‍. തടത്തില്‍ കുമ്മായം അധികം ആകാന്‍ പാടില്ല, അങ്ങനെ വന്നാല്‍ മണ്ണ് ആല്‍ക്കലിന്‍ ആകും അതും ദോഷകരമാണ്.

കായ് പിടുത്തം കൂടാന്‍ വേണ്ട മറ്റ് മാര്‍ഗ്ഗങ്ങള്‍  

1. ഈര്‍പ്പം നന്നായി ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്, അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക. നടുമ്പോള്‍ തടത്തിന് ചുറ്റും ചകിരികള്‍ അടുക്കി വെച്ചാല്‍ ചുവട്ടില്‍ ഏപ്പോഴും തണുപ്പ് നില്‍ക്കാന്‍ സഹായിക്കും. എന്നാല്‍ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ദോഷം ചെയ്യും.

2.കമ്പോസ്റ്റ് വളങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണിത്.  ഇതിനായി തടത്തില്‍ നല്ല പൊടിഞ്ഞ ചാണകപ്പെടി, തണുത്ത് പൊടിഞ്ഞ കോഴികാഷ്ടം അല്ലങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവയോ പച്ചിലകളിട്ട് അതിന് ശേഷം അതിന് മുകളില്‍ വിതറുക. കൂടാതെ അല്‍പ്പം മേല്‍മണ്ണും തടത്തില്‍ നല്‍കണം. ഇവ എല്ലാം ചീഞ്ഞ് നല്ല വളമായി കൊള്ളും.

3. പ്രൂണിങ്ങ് സമയാസമയങ്ങളില്‍ നടത്തുക. തളിര്‍പ്പുകളിലാണ് ഫാഷന്‍ ഫ്രൂട്ട് കായ്ക്കുക. ചെടിയില്‍ കൂടുതല്‍ തളിര്‍പ്പുകള്‍ ഉണ്ടാകാന്‍ മുന്നോട്ട് വളര്‍ന്നു പോകുന്ന ശിഖിരങ്ങള്‍ നുള്ളി കൊടുക്കുക. അപ്പോള്‍ ധാരാളം  പുതിയ ശിഖരങ്ങളുണ്ടാകും.

4. പൊട്ടാഷ് ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ഇത്. നമ്മുടെ മണ്ണില്‍ പൊട്ടാഷിന്റെ അംശം വളരെ കുറവാണ്. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പൊട്ടാഷ് നല്‍കണം. ഇതിനായി തടം ഒന്നിന് നൂറ് ഗ്രാം വെച്ച് പൊട്ടാഷ് വിതറി നനവ് ഉറപ്പാക്കണം. പൊട്ടാഷിന് പകം മൂന്ന് - നാല് പിടി ചാരം നല്‍കിയാലും മതി. അല്ലങ്കില്‍ പത്ത് ഗ്രാം സല്‍ഫേറ്റ് ഓഫ് പൊട്ടാഷ്  ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിനു ചേര്‍ത്ത് ഇളക്കി ഇലകളില്‍ തളിക്കുക.

5. സൂഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കണം.  കേരളത്തിലെ ഭൂരിഭാഗം മണ്ണിലും സൂഷ്മ മൂലകങ്ങളുടെ കുറവ് പ്രകടമാകാറുണ്ട്. ഇതിന് പരിഹാരമായി 40 ഗ്രാം ബോറാക്‌സ് ഒരു കിലോ  ചാണകപ്പൊടിയുടെ കൂടെ  ചേര്‍ത്ത് തടത്തില്‍ കൊടുക്കാം. അല്ലങ്കില്‍ നാലോ അഞ്ചോ ഗ്രാം ബോറാക്‌സ്  ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് നന്നായി ഇളക്കി  ഇലകളിലും ഇളം തണ്ടിലുമെല്ലാം തളിക്കുക.

Leave a comment

പപ്പായക്കൃഷി ലാഭത്തിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ.   പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല്  മാസമാകുമ്പോഴേക്കും  കായ്ച്ചു തുടങ്ങും. മൂപ്പായി…

By Harithakeralam
കേരളത്തെ പഴക്കൂടയാക്കാനൊരുങ്ങി സര്‍ക്കാര്‍: ഫല വൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കും

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ  വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…

By Harithakeralam
രുചിയിലും വലിപ്പത്തിലും മുന്നില്‍ ദല്‍ഹാരി ചാമ്പ

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…

By Harithakeralam
ചൂടിനെ വെല്ലാന്‍ തണ്ണീര്‍ മത്തന്‍: നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം

പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…

By Harithakeralam
മഴ മാറിയാല്‍ പാഷന്‍ ഫ്രൂട്ട് നടാം

കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…

By Harithakeralam
മാവ് തളിരിട്ടു തുടങ്ങി, നല്ലൊരു മാമ്പഴക്കാലത്തിന് ഇപ്പോഴേ ശ്രദ്ധിക്കണം

വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…

By Harithakeralam
കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs